രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയെങ്കിലും മുഹമ്മദ് ഷമിയെ തുടക്കത്തില്‍ തന്നെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് അയക്കില്ല. മധ്യപ്രദേശിനെതിരായ ബംഗാളിന്റെ രഞ്ജി ട്രോഫി മത്സരത്തിനിടെ ബാറ്റിലും പന്തിലും തിളങ്ങിയ ഷമി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ ഷമി 36 പന്തില്‍ 37 റണ്‍സും നേടിയിരുന്നു. ഷമിയെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
സെയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കാനാണ് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്. ഫിറ്റ്‌നെസ് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഷമിയോട് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ രണ്ട് നിബന്ധനകള്‍ ഷമിക്ക് മുന്നില്‍ ബിസിസിഐ വച്ചിരുന്നു. ആദ്യത്തേത് രഞ്ജി ട്രോഫി രണ്ടാം ഇന്നിംഗ്സില്‍ ഷമിയുടെ പ്രകടനമായിരുന്നു. രണ്ടാം ഇന്നിംഗ്സിനെ ആശ്രയിച്ചിരിക്കും ഷമിയെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കുക.