മുംബൈ : ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള 18 അംഗ ടീമില്‍ ഇടം നേടിയില്ലെങ്കിലും ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള ടെസ്റ്റില്‍ ഇന്ത്യയ്ക്കായി കളിക്കാം. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താന്‍ സാധ്യത. ഒരു വര്‍ഷത്തിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഷമി രഞ്ജി ട്രോ ഫിയില്‍ പശ്ചിമ ബംഗാളിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ മധ്യപ്രേദശിനെതിരായ മത്സരത്തില്‍ 19 ഓവര്‍ എറിഞ്ഞ അദ്ദേഹം നാല് മെയ്ഡനുകള്‍ ഉള്‍പ്പെടെ 54 റണ്‍സ് വിട്ടുകൊടുത്താണ് നാല് വിക്കറ്റുകള്‍ നേടിയത്.
2023 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം ഒരു ഫോര്‍മാറ്റിലും ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. ഷമിയെ ഓസീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ രണ്ട് നിബന്ധനകള്‍ ബിസിസിഐ മുന്നില്‍ വച്ചിട്ടുണ്ട്. രണ്ടാം ഇന്നിംഗ്‌സിനെ ആശ്രയിച്ചിരിക്കും ഷമിയെ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നുള്ള കാര്യം തീരുമാനിക്കുക. രണ്ടാം ഇന്നിംഗ്സിന് ശേഷം അദ്ദേഹത്തിന്റെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നാണ് ആദ്യ പരിശോധിക്കുക.
മറ്റൊന്ന് മത്സരത്തിനൊടുവില്‍ ശരീരത്തില്‍ വേദനയോ വീക്കമോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഷമിക്ക് മുന്നില്‍ വച്ചിരിക്കുന്ന മറ്റൊരു നിബന്ധന. ഈ രണ്ട് കടമ്പകളും മറികടന്നാല്‍ ഷമിക്ക് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാം. ഡിസംബറില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഷമിക്ക് കളിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. മുഹമ്മദ് ഷമി ടീമില്‍ ചേരുന്നതില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഉള്ളത്. ഈ നിബന്ധനകള്‍ പാലിച്ച് ഷമിക്ക് ടീമില്‍ ചേരാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, ഒരുപാട് കാലം പരിക്കുകളുടെ പിടിയിലായിരുന്ന ഷമി രഞ്ജി ട്രോഫിയില്‍ ബംഗാളിനായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മത്സരത്തില്‍ 4 വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്.