സൂര്യഘാതമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഷാരൂഖ് ഖാന്‍ ചെന്നൈയില്‍ ഐപിഎല്‍ അന്തിമ പോരാട്ടം കാണാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച്ച അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയാണ് ഷാരൂഖിന് സൂര്യാഘാതമേറ്റത്. ആശുപത്രി വിട്ട ഷാരൂഖ് ഖാന്‍ വിശ്രമത്തിലായിരുന്നു.
ഇന്ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടുന്നത്. കെകെആറിനറെ ഉടമസ്ഥനായ ഷാരൂഖ് സ്റ്റേഡിയത്തിലെത്തുന്നത് താരങ്ങള്‍ക്ക് ആവേശമാകും പോരാട്ടം വാശിയേറിയതാകും എന്നാണ് പ്രതീക്ഷിക്കുന്നത്.