സെന്‍ നദിയിലെ മലിനീകരണ തോത് കൂടിയതിനാല്‍ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന ഒളിമ്പിക്സിലെ പുരുഷന്മാരുടെ ട്രയാത്ലണ്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. ജലപരിശോധനക്ക് വിധേയമായി മത്സരങ്ങള്‍ ബുധനാഴ്ചയിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. വനിതകളുടെ മത്സരവും ഇന്നുതന്നെയാണ് നടക്കേണ്ടത്.
ഒളിമ്പിക്‌സ് ഉദ്ഘാടനത്തിനു തൊട്ടുമുമ്പും ജലമലിനീകരണത്തെ ചൊല്ലി ആരോപണമുയര്‍ന്നപ്പോള്‍ പാരിസ് മേയര്‍ നദിയിലിറങ്ങി നീന്തി നീന്തലിന് അനുയോജ്യമെന്ന് സ്ഥാപിച്ചിരുന്നു. എന്നാല്‍, വിശദ പരിശോധനയിലാണ് ജലത്തില്‍ മലിനീകരണ തോത് കൂടിയതായി കണ്ടെത്തിയത്.
കനത്ത മഴയില്‍ സെന്‍ നദിയിലെ ഇ-കോളിയുടെയും മറ്റു ബാക്ടീരിയകളുടെയും അളവ് സാധാരണ ഉയരാറുണ്ട്. വെള്ളിയാഴ്ച ഒളിമ്പിക് ഉദ്ഘാടന ചടങ്ങിനിടെ പെയ്ത മഴ ശനിയാഴ്ച വരെ തുടര്‍ന്നതാണ് ഇ-കോളി അളവ് കൂടാന്‍ ഇടയാക്കിയതെന്ന് ഒളിമ്പിക് സംഘാടക സമിതി അറിയിച്ചു.
സെന്‍ നദിയില്‍ മലിനജലം: ട്രയാത്ലണ്‍ മാറ്റിവെച്ചു
സെന്‍ നദിയിലെ മലിനീകരണ തോത് കൂടിയതിനാല്‍ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന ഒളിമ്പിക്സിലെ പുരുഷന്മാരുടെ ട്രയാത്ലണ്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. മത്സരങ്ങള്‍ ബുധനാഴ്ചയിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. വനിതകളുടെ മത്സരവും ഇന്നുതന്നെയാണ് നടക്കേണ്ടത്.
New Update
00:00
/ 00:00