സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം 646 പോയിന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്. ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും.
ഭിന്നശേഷി കായിക താരങ്ങളുടെ മത്സരങ്ങള്‍ക്കായി മാറ്റിവെച്ച ആദ്യ ദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും തീ പാറുന്ന പോരാട്ടങ്ങളാണ് നടന്നത്. 14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്‌സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം കരസ്ഥമാക്കിയപ്പോള്‍ പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി. ഇതുവരെയുള്ള മത്സരങ്ങളില്‍ മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നത്.
മേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പൊള്ളുന്ന വെയിലിലും ആണ്‍കുട്ടികളുടെ വാശിയേറിയ ഫുട്ബോള്‍ മത്സരങ്ങളും കാണികള്‍ക്കും ആവേശമായി.
സ്‌കൂള്‍ കായികമേള: ഭിന്നശേഷി വിഭാഗത്തില്‍ തിരുവനന്തപുരം ഒന്നാമത്
ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.
New Update