സ്‌കൂള്‍ കായികമേള: അന്‍സ്വാഫും രഹ്‌നയും വേഗതാരങ്ങള്‍

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10.80 സെക്കന്‍ഡിലാണ് അന്‍സ്വാഫ് ഫിനിഷ് ചെയ്തത്. രഹ്ന 100 മീറ്റര്‍ താണ്ടാന്‍ 12.62 സെക്കന്‍ഡ് എടുത്തു.

author-image
Prana
New Update
mela

കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന 66ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ വേഗരാജാവായി എറണാകുളത്തിന്റെ കെ.എ. അന്‍സ്വാഫ്. സീനിയര്‍ പെണ്‍കുട്ടികളില്‍ തിരുവനന്തപുരത്തിന്റെ രഹ്ന ഒന്നാമതെത്തി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10.80 സെക്കന്‍ഡിലാണ് അന്‍സ്വാഫ് ഫിനിഷ് ചെയ്തത്. രഹ്ന 100 മീറ്റര്‍ താണ്ടാന്‍ 12.62 സെക്കന്‍ഡ് എടുത്തു. അതേസമയം 100 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സ്വര്‍ണവും വെള്ളിയും നേടിയ ശ്രേയ ആര്‍, അനന്യ എന്നിവര്‍ സീനിയര്‍ വിഭാഗത്തേക്കാള്‍ മികച്ച സമയം കുറിച്ചു. ശ്രേയ 12.54 സെക്കന്‍ഡിലും അനന്യ 12.58 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ നിവേദ് കൃഷ്ണയാണ് (10.98) ഒന്നാമത്. സബ് ജൂനിയര്‍ വിഭാഗത്തില്‍ കാസര്‍കോടിന്റെ നിയാസ് അഹമ്മദും (12.40) ഇടുക്കിയുടെ ദേവപ്രിയയുമാണ് (13.17) വേഗമേറിയവര്‍. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തിന്റെ മുഹമ്മദ് (11.042) വെള്ളിയും കാസര്‍കോടിന്റെ അബ്ദുല്ല.എസ്.എച്ച്. (11.048) വെങ്കലവും നേടി.

100 മീറ്റര്‍ മത്സരങ്ങളിലെ വിജയികള്‍:

സീനിയര്‍ ഗേള്‍സ്: രഹ്ന (തിരുവനന്തപുരം 12.62), അതിഥി (മലപ്പുറം 12.72), അമാനിക.എച്ച്. (പത്തനംതിട്ട 12.77)
ജൂനിയര്‍ ബോയ്‌സ്: ജെ.നിവേദ്കൃഷ്ണ (പാലക്കാട് 10.98), ജിയോ ഐസക് (തൃശൂര്‍ 11.19), അതുല്‍.ടി.എം. (ആലപ്പുഴ 11.23)
ജൂനിയര്‍ ഗേള്‍സ്: ശ്രേയ.ആര്‍. (ആലപ്പുഴ 12.54), അനന്യ (തിരുവനന്തപുരം 12.58), അന്നമരിയ (തൃശ്ശൂര്‍ 12.87)
സബ് ജൂനിയര്‍ ബോയ്‌സ്: നിയാസ് അഹമ്മദ് (കാസര്‍കോട് 12.40), സൗരവ്.എസ്. (കൊല്ലം 12.41), സായൂജ്.പി.കെ. (തിരുവനന്തപുരം 12.43)
സബ് ജൂനിയര്‍ ഗേള്‍സ്: ദേവപ്രിയ.എസ്. (ഇടുക്കി 13.17), നികിത.പി. (പാലക്കാട് 13.36), അനയ.ജി. (പാലക്കാട് 13.53)

100 meter State School Sports meet