പാരീസ് : ലോക ഏഴാം നമ്പര്‍ സഖ്യമായ ഇന്തോനേഷ്യയുടെ മുഹമ്മദ് റിയാന്‍, ഫജര്‍ അല്‍ഫിയാന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു ഇന്ത്യയുടെ ചിരാഗ് ഷെട്ടി, സ്വാതിക് സായിരാജ് റെഡി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. പാരീസ് ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ ഡബിള്‍സ് ഗ്രൂപ്പ് സിയില്‍ കളിച്ച 3 മത്സരങ്ങളും ജയിച്ച സ്വാതിക്-ചിരാഗ് ഗ്രൂപ്പ് ജേതാക്കളും ആയി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മറ്റു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ ആണ് അവര്‍ നേരിടുക.
ഒളിംപിക്‌സില്‍ മിന്നും ഫോമിലുള്ള ഇന്ത്യന്‍ സഖ്യം മത്സരത്തില്‍ പൂര്‍ണ ആധിപത്യം ആണ് പുലര്‍ത്തിയത്. ആദ്യ സെറ്റ് 21-13 നു നേടിയ സ്വാതിക്-ചിരാഗ് ആദ്യം തന്നെ നയം വ്യക്തമാക്കി. തുടര്‍ന്ന് രണ്ടാം സെറ്റിലും 21-13 എന്ന സ്‌കോറിന് തന്നെ ജയം കണ്ട അവര്‍ മത്സരവും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സ്വന്തം പേരിലാക്കി. ഒളിമ്പിക്‌സില്‍ ഗ്രൂപ്പ് ജേതാക്കള്‍ ആവുന്നതും ക്വാര്‍ട്ടര്‍ ഫൈനലിലും എത്തുന്ന ആദ്യ ഇന്ത്യന്‍ ഡബിള്‍സ് ടീം ആയും അവര്‍ മാറി.