33 ഇന്നിങ്സിൽ നിന്നും കരിയറിൽ മൊത്തം 810 റൺസാണ് സഞ്ജു സാംസൺ നേടിയത്.അതിൽ ഏറെയും ഈ വർഷമാണ് സഞ്ജു സ്വന്തമാക്കിയത്.വിദേശ പര്യടനത്തിൽ 2 സ്വെഞ്ചുറികളടക്കം ട്വന്റി 20 യിൽ മൂന്ന് സെഞ്ചുറികൾ നേടിയ സഞ്ജു ഈ നേട്ടത്തിൽ ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.മുൻ നിരയിലുള്ളത് 151 ഇന്നിഗ്‌സുകളിൽ നിന്ന് 5 സെഞ്ചുറികൾ സ്വന്തമാക്കിയ രോഹിത് ശർമയും,74 ഇന്നിഗ്‌സുകളിൽ നിന്ന് 4 സെഞ്ചുറികൾ നേടിയ സൂര്യകുമാർ യാദവുമാണ്.
2015ൽ സിംബാവയ്‌ക്കെതിരെയുള്ള മത്സരത്തിലൂടെയാണ് സഞ്ജു സാംസന്റെ ആദ്യ ട്വന്റി 20ക്ക് തുടക്കം കുറിക്കുന്നത്.ഓപ്പണിങ് മുതൽ ഏഴാം നമ്പറിൽ വരെ ഇന്ത്യ സഞ്ജുവിനെ പരീക്ഷിച്ചിട്ടുണ്ടായിരുന്നു.ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്ക് മുൻപ് 8 ഇന്നിങ്‌സുകളിൽ മാത്രമാണ് സഞ്ജുവിന് ഓപ്പണിങ് ബാറ്റ്സ്മാൻ ആയി അവസരം ലഭിച്ചത്.ഈ ഇന്നിഗ്‌സിലെ നാലു മത്സരത്തിലും ഓപ്പണിങ്ങിനിറങ്ങിയ സഞ്ജുവിനെ ടീം മാനേജ്മെന്റ് ഏൽപ്പിക്കുമ്പോൾ സഞ്ജു രണ്ടു സെഞ്ചുറികൾ ഉൾപ്പടെ 216 റൺസാണ് നേടിയത്.