ലോകകപ്പില്‍ ആദ്യ ഇലവനില്‍ സഞ്ജുവിനെക്കാള്‍ അനുയോജ്യന്‍ റിഷഭ് പന്തിന് ആണെന്ന് ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ ആരു കളിക്കുമെന്ന ചോദ്യത്തിന് ഗംഭീര്‍ മറുപടി നല്‍കുകയായിരുന്നു. ജൂണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജുവും പന്തുമാണ് വിക്കറ്റ് കീപ്പറുടെ റോളിലുള്ളത്. രണ്ട് പേരെയും ഒരുമിപ്പിച്ച് വിക്കറ്റ കീപ്പറായി കളിപ്പിക്കാനാകില്ലെന്നും ഗംഭീര്‍ പറഞ്ഞു.
'രണ്ടു പേരും തുല്യ നിലവാരമുള്ള താരങ്ങളാണ്. സഞ്ജുവിന് അതിശയിപ്പിക്കുന്ന നിലവാരമുണ്ട്, ഋഷഭിനും അതുപോലെ അതിശയിപ്പിക്കുന്ന നിലവാരമുണ്ട്. ഞാന്‍ ആണ് ടീം തിരഞ്ഞെടുക്കുന്നത് എങ്കില്‍ ഞാന്‍ റിഷഭ് പന്തിനെ തിരഞ്ഞെടുക്കും, കാരണം അദ്ദേഹം ഒരു സ്വാഭാവിക മധ്യനിര ബാറ്ററാണ്. സഞ്ജു, കജഘല്‍ മൂന്നാം നമ്പറില്‍ ആണ് ബാറ്റ് ചെയ്യുന്നത്. അഞ്ച്, ആറ്, ഏഴ് നമ്പറുകളില്‍ ഋഷഭ് ബാറ്റ് ചെയ്തു പരിചയമുണ്ട്'' ഗംഭീര്‍ പറഞ്ഞു.
''ടീം ഇന്ത്യയുടെ കോമ്പിനേഷന്‍ നോക്കുമ്പോള്‍, ഞങ്ങള്‍ക്ക് ആ സ്ഥാനത്ത് ഇറങ്ങുന്ന വിക്കറ്റ് കീപ്പറെ വേണം, ടോപ്പ് ഓര്‍ഡറിലല്ല വേണ്ടത്. അതുകൊണ്ട് ഞാന്‍ ഋഷഭ് പന്തിനെ ആകും ഞാന്‍ നിന്ന് തുടങ്ങും. കൂടാതെ, അവന്‍ മധ്യനിരയില്‍ ഒരു ഇടംകയ്യനും ആണ്, ഇടം-വലത് കോമ്പിനേഷനും നല്‍കുന്നു, ''ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടുപേരും തുല്യരാണെന്നും ആര് കളിച്ചാലും ടീമില്‍ മികച്ച നേട്ടം കൊണ്ടുവരണമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
ഐപിഎല്ലില്‍ ബാറ്ററുടെ റോളില്‍ പന്തിനേക്കാള്‍ മികച്ച ഫോമിലാണ് സഞ്ജു കളിക്കുന്നത്. 13 മത്സരങ്ങളില്‍ നിന്ന് 504 റണ്‍സ് സഞ്ജു ഇതുവരെ നേടിയിട്ടുണ്ട്. ഇത്രയും മത്സരങ്ങളില്‍ 446 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അണിനിരക്കുന്ന ബാറ്റിങ്ങിലെ ടോപ് ഓര്‍ഡറില്‍ സഞ്ജുവിന് ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്.