സഞ്ജു ഇനി രഞ്ജി ട്രോഫിയില്‍, ടീമിനൊപ്പം ചേര്‍ന്നു

സഞ്ജു ടീമില്‍ എത്തിയതോടെ ഇനി ടീമിന്റെ ബാറ്റിങ് നിരയില്‍ വലിയ പ്രതീക്ഷകള്‍ക്ക് വകയുണ്ട്.

author-image
Athira Kalarikkal
New Update
SANJUuuu

Sanju Samson to return to kerala for 2nd round of Ranji Trophy

തിരുവനന്തപുരം : ബംഗ്ലാദേശിനെതിരായ ടി20യില്‍ കിടിലന്‍ പ്രകടനത്തിന് പിന്നാലെ വിശ്രമമില്ലാതെ രഞ്ജി ട്രോഫിയിലും കളിക്കും. കൂടാതെ ഫാസ്റ്റ്‌ബോളര്‍ ബേസില്‍ എന്‍പിയും കേരള ടീമിനൊപ്പം ചേര്‍ന്നിട്ടിണ്ട്. സഞ്ജു ടീമില്‍ എത്തിയതോടെ ഇനി ടീമിന്റെ ബാറ്റിങ് നിരയില്‍ വലിയ പ്രതീക്ഷകള്‍ക്ക് വകയുണ്ട്. സഞ്ജു ടീമില്‍ കയറുന്നതോടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ചിലപ്പോള്‍ പുറത്തിരിക്കാന്‍ സാധ്യതയുണ്ട്. 

വെള്ളിയാഴ്ച മുതലാണ് കേരളത്തിന്‍രെ രണ്ടാം മത്സരം. ബെംഗളൂരു അൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കര്‍ണാടകയാണ് കേരളത്തിനെതിരെ കളിക്കുക. കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. 

രഞ്ജിയിലെ ആദ്യ മത്സരത്തില്‍ സച്ചിന്‍ ബേബി നയിക്കുന്ന കേരള ടീം പഞ്ചാബിനെതിരെ എട്ടു വിക്കറ്റ് വിണ് സ്വന്തമാക്കിയത്. ജയമാമധ്യപ്രദേശിനെതിരായ കര്‍ണാടകയുടെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. മയങ്ക് അഗര്‍വാള്‍ നയിക്കുന്ന കര്‍ണാടക ടീമില്‍, ദേവ്ദത്ത് പടിക്കല്‍, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാല്‍ എന്നിവരും പ്രധാന താരങ്ങളാണ്.

 

kerala Sanju Samson ranji trophy