മുഹമ്മദ് ഷമിയുമായി വിവാഹം? അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സാനിയ മിർസയുടെ പിതാവ്

സാനിയ മിർസയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജച്ചിത്രം പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. പിന്നാലെയാണ് പ്രതികരണവുമായി സാനിയയുടെ പിതാവ് രംഗത്തെത്തിയത്.

author-image
Greeshma Rakesh
Updated On
New Update
sania mirza mohammed shami

mohammed shami sania mirza marriage rumours

Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്യം കണ്ട ഏറ്റവും മികച്ച കായിക താരങ്ങളാണ് സാനിയ മിർസയും മുഹമ്മദ് ഷമിയും. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഫൈനലിൽ എത്തിച്ച ഷമി ഒരു ചാമ്പ്യൻ പേസ് ബൗളറാണ്. സാനിയ ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ്.അടുത്തിടെയാണ് സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്. 

സാനിയയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വർഷം ആദ്യം വിവാഹമോചനം നേടിയപ്പോൾ ഷമിയും ഭാര്യ ഹസിൻ ജഹാനുമായി വേർപിരിഞ്ഞു.ഇതോടെ സാനിയയും ഷമിയും വിവാഹിതരാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.എന്നാൽ ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്   സാനിയ മിർസയുടെ പിതാവ് ഇമ്രാൻ മിർസ.വിവാഹ വാർത്തകളിൽ സത്യമില്ലെന്നും വാർത്ത വെറും അസംബന്ധമാണെന്നും ഷമിയെ സാനിയ കണ്ടിട്ടു പോലുമില്ലെന്നും ഇമ്രാൻ
പറഞ്ഞു. 

സാനിയ മിർസയും മുഹമ്മദ് ഷമിയും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സമൂഹമാധ്യമത്തിൽ വ്യാജച്ചിത്രം പ്രചരിച്ചതോടെയാണ് അഭ്യൂഹങ്ങൾ പരന്നത്. നിരവധി ആരാധകർ ഇവർക്ക് ആശംസ നേരുകയും ചെയ്തു. എന്നാൽ ഇതുവരെ ഇവർ വിവാഹിതരായിട്ടില്ലെന്നും ഓഗസ്റ്റ് 20നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നതെന്നും പിന്നീട് കിംവദന്തികൾ പരന്നു. പിന്നാലെയാണ് പ്രതികരണവുമായി സാനിയയുടെ പിതാവ് രംഗത്തെത്തിയത്.

 

marriage sania mirza Mohammad Shami imran mirza