സാല്‍വതോറെ ഷില്ലാച്ചി അന്തരിച്ചു

1990 ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ താരമാണ്. ടോട്ടോ എന്ന വിളിപ്പേരില്‍ പ്രശസ്തനായിരുന്നു. 1980കളിലാണ് ഷില്ലാച്ചി അന്താരാഷ്ട്ര ഫുട്‌ബോളിലെത്തുന്നത്.

author-image
Prana
New Update
schillaci
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇറ്റലിയുടെ മുന്‍ മുന്നേറ്റതാരം സാല്‍വതോറെ ഷില്ലാച്ചി അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയവേ, പാലര്‍മോയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 1990 ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ താരമാണ്. ടോട്ടോ എന്ന വിളിപ്പേരില്‍ പ്രശസ്തനായിരുന്നു.
1980കളിലാണ് ഷില്ലാച്ചി അന്താരാഷ്ട്ര ഫുട്‌ബോളിലെത്തുന്നത്. ഇറ്റാലിയന്‍ ക്ലബ്ബുകളായ ജുവന്റസിനും ഇന്റര്‍മിലാനും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 1990 ലോകകപ്പിനുമുന്‍പ് ജുവന്റസിന് യുവേഫ കപ്പും ഇറ്റാലിയന്‍ കപ്പും നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. 21 ഗോളുകളാണ് അന്ന് ക്ലബ്ബിനായി നേടിയിരുന്നത്.
1990ലെ ലോകകപ്പില്‍ ഷില്ലാച്ചിയുടെ മികവില്‍ ഇറ്റലി മൂന്നാംസ്ഥാനത്തെത്തി. സെമിയില്‍ അര്‍ജന്റീനയോട് തോറ്റ ഇറ്റലി, പിന്നീട് മൂന്നാംസ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി. ഈ രണ്ട് കളികളിലും ഷില്ലാച്ചി ഗോള്‍ നേടിയിരുന്നു. അന്ന് പകരക്കാരനായി ഇറങ്ങിയ താരം ആറു ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ആ ലോകകപ്പിലെ ടോപ്‌സ്‌കോററായത്. ഇറ്റലിയിലെ ലോവര്‍ ഡിവിഷന്‍ ക്ലബ്ബുകളില്‍ കളിച്ചു പരിചയിച്ചാണ് അദ്ദേഹം അദ്ദേഹം ദേശീയ ടീമിലെത്തിയത്.

football italy worldcup