നാലാം തവണയും വരുമാനത്തില്‍ ഒന്നാമന്‍ റൊണാള്‍ഡോ

ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കായികതാരമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നാലാം തവണയാണ് താരം വരുമാന പട്ടികയില്‍ ഒന്നാമതെത്തുന്നത്.

author-image
Athira Kalarikkal
Updated On
New Update
Ronaldo1

Cristiano Ronaldo

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കായികതാരമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നാലാം തവണയാണ് താരം വരുമാന പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായികതാരങ്ങളുടെ ഏറ്റവും പുതിയ പട്ടിക പ്രകാരം കഴിഞ്ഞ വര്‍ഷം (260 മില്ല്യണ്‍ ഡോളര്‍) 2170 കോടി രൂപയാണ് അല്‍ നസര്‍ താരവും കൂടിയായ റൊണാള്‍ഡോ സമ്പാദിച്ചത്. മെസിയെയും കടത്തിവെട്ടിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്.

അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന മെസ്സിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 542 കോടി രൂപ (135 മില്ല്യണ്‍ ഡോളര്‍) വരുമാനമാണ്. ഇതോടെ മെസി മൂന്നാം സ്ഥാനത്താണ് ഉള്ളത്. സ്പാനിഷ് ഗോള്‍ഫ് താരം ജോണ്‍ റഹം ആണ് പട്ടികയില്‍ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതുള്ളത്. 2022ന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി ക്ലബായ അല്‍ നസറില്‍ എത്തിയപ്പോഴാണ് താരത്തിന്റെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായി തുടങ്ങിയത്. 

 

 

ronaldo Highest Payment income