ജൂനിയര്‍ 'ഹിറ്റ്മാൻ' പിറന്നു; രോഹിത് ശര്‍മയ്ക്കും റിതികയ്ക്കും ആണ്‍കുഞ്ഞ്

എന്നാൽ രോഹിത് - റിതിക ദമ്പതികള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരുടെയും ആദ്യ മകള്‍ സമൈറയുടെ ജനനം 2018-ലായിരുന്നു.

author-image
Vishnupriya
New Update
as

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഭാര്യ റിതിക സജ്‌ദെയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. രോഹിത്തുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് മുംബൈയിലെ ആശുപത്രിയില്‍ ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്. എന്നാൽ രോഹിത് - റിതിക ദമ്പതികള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇരുവരുടെയും ആദ്യ മകള്‍ സമൈറയുടെ ജനനം 2018-ലായിരുന്നു.

നേരത്തേ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് രോഹിത് ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്ക് പോയ ഇന്ത്യന്‍ സംഘത്തിനൊപ്പം യാത്ര ചെയ്തിരുന്നില്ല. പെര്‍ത്തില്‍ 22-ാം തീയതി ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ രോഹിത് പങ്കെടുക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ രോഹിത് പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തിനിടയിലാണ് റിതിക ഗര്‍ഭിണിയാണെന്ന കാര്യം പുറത്തുവരുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് രോഹിത് നേരത്തേ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്ത പുറത്തുവന്നത്.

rohith sharma