രോഹിത് ശര്‍മ്മ ടീമിനായാണ് കളിക്കുന്നത്: കപില്‍ ദേവ്

രോഹിത് വിരാട് കോലിയെ പോലെയല്ലെന്നും രോഹിതിന് തന്റേതാ പരിമിതികള്‍ ഉണ്ടെന്നും താരത്തിനേക്കാള്‍ മികച്ച മറ്റ് കളിക്കാരില്ലെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു. 

author-image
Athira Kalarikkal
New Update
kapil dev

Kapil Dev and Rohit Sharma

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് കപില്‍ ദേവ്. രോഹിത് എല്ലായ്‌പ്പോഴും ടീമിനായാണ് കളിക്കുന്നതെന്നും താരത്തിന്റെ നേതൃത്വം ടീമിനെ ഒരുമിപ്പിക്കുന്നുവെന്നും കപില്‍ ദേവ് പറഞ്ഞു. ക്ഷമയും ശാന്തതയും ആണ് താരത്തിന്റെ ക്യാപ്റ്റന്‍സിയുടെ ഹൈലൈറ്റെന്നും കപില്‍ പറഞ്ഞു. രോഹിത് വിരാട് കോലിയെ പോലെയല്ലെന്നും രോഹിതിന് തന്റേതാ പരിമിതികള്‍ ഉണ്ടെന്നും താരത്തിനേക്കാള്‍ മികച്ച മറ്റ് കളിക്കാരില്ലെന്നും കപില്‍ ദേവ് അഭിപ്രായപ്പെട്ടു. 

''പല വലിയ കളിക്കാര്‍ വരുന്നു, അവര്‍ സ്വന്തം കരിയറില്‍ ശ്രദ്ധിക്കുന്നു, ആ കാഴ്ചപ്പാടില്‍ നിന്ന് ക്യാപ്റ്റന്‍സി പോലും ചെയ്യുന്നു. അതുകൊണ്ടാണ് രോഹിത്തിന് ഒരു അധിക മാര്‍ക്ക് നല്‍കുന്നത്. അവന്‍ ടീമിനായി കളിക്കുന്നു. അവന്‍ മുഴുവന്‍ ടീമിനെയും സന്തോഷിപ്പിക്കുന്നു,''  കപില്‍ കൂട്ടിച്ചേര്‍ത്തു.

rohit sharma kapil dev