രോഹിത്, ബുമ്ര, സൂര്യകുമാര്‍ മുംബൈയില്‍ തുടരും

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളാണ് മുംബൈ  ഇന്ത്യന്‍സ് നിലനിര്‍ത്തുക. അതുകൊണ്ടു തന്നെ ഈ താരങ്ങളെ ലേലത്തില്‍ വിടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

author-image
Athira Kalarikkal
New Update
ipllll

File Photo

മുംബൈ : ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കു നിലവിലെ ടീമിലെ ആറു പേരെ നിലനിര്‍ത്താമെന്ന് പ്രഖ്യാപിച്ചതോടെ തിരക്കിട്ട ചര്‍ച്ചകളിലേക്കു കടന്നിരിക്കുകയാണ് ഫ്രാഞ്ചൈസികള്‍. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങളാണ് മുംബൈ  ഇന്ത്യന്‍സ് നിലനിര്‍ത്തുക. അതുകൊണ്ടു തന്നെ ഈ താരങ്ങളെ ലേലത്തില്‍ വിടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവര്‍ അടുത്ത സീസണിലും മുംബൈയില്‍ തന്നെ കളിച്ചേക്കും. ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നിര തന്നെയുള്ള മുംബൈയ്ക്ക് ചിലരെയെങ്കിലും കൈവിടേണ്ടിവരും. ഏതൊക്കെ താരങ്ങളെ ടീമില്‍ നിലനിര്‍ത്തുമെന്നതില്‍ തീരുമാനമായിട്ടില്ല. 

വരുന്ന സീസണിലേക്ക് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തേണ്ടതില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയുടെ നിലപാട്. പകരം ആര്‍ടിഎം (റൈറ്റ് ടു മാച്ച്) വഴി പാണ്ഡ്യയെ വീണ്ടും ടീമിലെത്തിക്കാമെന്നും ജഡേജ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ ഹാര്‍ദിക്കിന് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാന കൊടുത്തെങ്കിലും ഹാര്‍ദിക്കിന് ടീമിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. 

 

 

ipl mumbai indians Rohit Sharmma