ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും കൂട്ടാളി അല്‍ദില സുത്ജിയാദിയും ക്വാര്‍ട്ടര്‍ ഫൈനലില്‍. 0-6, 7-6(5), 10 സ്‌കോര്‍. ജോണ്‍ പീേഴ്സ്-കാറ്റെറിന സിനിയാക്കോവ സഖ്യത്തെയാണ് ബൊപ്പണ്ണ പരാജയപ്പെടുത്തിയത്. ഞായറാഴ്ച നടന്ന മത്സരം ഇരുവരുടെയും വമ്പന്‍ തിരിച്ചുവരവാണിത് എന്ന് തന്നെ പറയാം.
ആദ്യ സെറ്റ് 0-6ന് നഷ്ടപ്പെട്ട ബൊപ്പണ്ണ-സുത്ജിയാദി സഖ്യം രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടം നടത്തി. ടൈബ്രേക്കില്‍ 7-5ന് ജയിച്ചു. മത്സരം അവസാനം ടൈബ്രേക്കിലേക്ക് നീങ്ങി, അവിടെ ഇന്ത്യ-ഇന്തോനേഷ്യന്‍ ജോഡി 10-7 ന് വിജയം സ്വന്തമാക്കി. സെപ്തംബര്‍ മൂന്നിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാര്‍ബോറ ക്രെജിക്കോവയ്ക്കൊപ്പം കളിക്കുന്ന തന്റെ പുരുഷ ഡബിള്‍സ് പങ്കാളി മാത്യു എബ്ഡനെയാണ് ബൊപ്പണ്ണ അടുത്തതായി നേരിടുക.