ബൊപ്പണ്ണ - എബ്ദന്‍ സഖ്യം സെമിയില്‍ പുറത്ത്

സെമി ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. റോളണ്ട് ഗാരോസ് സെമിയില്‍ ഇറ്റാലിയന്‍ ജോഡികളായ വാവസോറി-ബൊലെല്ലി സഖ്യം ആണ് ബൊപ്പണയെയും എബ്ദെനെയും പരാജയപ്പെടുത്തിയത്.

author-image
Athira Kalarikkal
Updated On
New Update
bopanna must

Mathew Ebden & Rohan Bopanna knock out in semifinal

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് : കളിമണ്ണ് കോര്‍ട്ടിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടാനുള്ള രോഹന്‍ ബൊപ്പണ്ണയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി.  സെമി ഫൈനലില്‍ രോഹന്‍ ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടു. റോളണ്ട് ഗാരോസ് സെമിയില്‍ ഇറ്റാലിയന്‍ ജോഡികളായ വാവസോറി-ബൊലെല്ലി സഖ്യം ആണ് ബൊപ്പണയെയും എബ്ദെനെയും പരാജയപ്പെടുത്തിയത്.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഇതേ സഖ്യത്തെ തോല്‍പ്പിച്ച് ആയിരുന്നു ബൊപ്പണ്ണ എബ്ദന്‍ സഖ്യം കിരീടം നേടിയത്. ഇന്ന് ആ വിജയം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് ആയില്ല. ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ പങ്കാളി എബ്ഡനും 7-5, 2-6, 2-6 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. നേരത്തെ മിക്‌സ്ഡ് ഡബിള്‍സില്‍ ബൊപ്പണ്ണ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. 

 

 

rohan bopanna semi final French Open 2024