കാന്‍പുര്‍ : ഐപിഎലില്‍ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് ടീമിലേക്കു മാറാന്‍ താന്‍ ശ്രമം നടത്തിയെന്നും
വിരാട് കോലിക്ക് പന്തിനോടുള്ള താല്‍പ്പര്യക്കുറവു മൂലം വിരാട് കോലി നിരസിച്ചെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ പ്രചരിക്കുന്ന
ഈ വാര്‍ത്ത വ്യാജമാണെന്ന് പന്ത് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപന്നതിനെതിരെ ശക്തമായ രീതിയിലാണ് പന്ത് അമര്‍ഷം പരസ്യമാക്കിയത്. ''എന്തിനാണ് നിങ്ങള്‍ ഇത്രയധികം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. വിശ്വാസയോഗ്യമല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കരുത്'' പന്ത് കുറിച്ചു.
''ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇത് ആദ്യത്തെ സംഭവല്ല. അവസാനത്തേത് ആകാനും വഴിയില്ല. നിങ്ങള്‍ക്ക് വാര്‍ത്ത ലഭിക്കുന്ന പ്രസ്തുത കേന്ദ്രങ്ങളുമായി വാര്‍ത്ത ഒന്നുകൂടി അന്വേഷിച്ച് ഉറപ്പാക്കുക. ഓരോ ദിവസം ചെല്ലുന്തോറും ഇത് വഷളായി വരികയാണ്. ഇനിയെല്ലാം നിങ്ങളുടെ കൈകളിലാണ്. ഇത് നിങ്ങള്‍ക്കായി മാത്രമല്ല, വ്യത്യസ്ത ഇടങ്ങളിലിരുന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന എല്ലാവര്‍ക്കം എതിരെയാണ്' പന്ത് കുറിച്ചു.
ഫാഫ് ഡുപ്ലേസിക്കു പകരം ആര്‍സിബി ക്യാപ്റ്റനാകാന്‍ താല്‍പര്യം അറിയിച്ചെന്നായിരുന്നു പന്തിനെതിരെയുള്ള വ്യാജ ആരോപണം. 'അടുത്ത സീസണില്‍ ബെംഗളൂരു ടീമിന്റെ ഭാഗമാകാന്‍ താല്‍പര്യമറിയിച്ച് പന്ത് തന്റെ മാനേജര്‍ മുഖേന ഫ്രാഞ്ചൈസിയെ ബന്ധപ്പെട്ടുവെന്നും എന്നാല്‍ വിരാട് കോലിക്ക് ഇതില്‍ താല്‍പര്യം ഇല്ലാത്തതിനാല്‍ ടീം മാനേജ്മന്റ് ഇതു നിരസിച്ചു ഇതായിരുന്നു പ്രചരിച്ച വ്യാജ വാര്‍ത്ത.