ആലപ്പുഴ : ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കടുത്ത ആരാധകനും ഓള് കേരള ഋഷഭ് പന്ത് ഫാന്‍സ് അസോസിയേഷന് പ്രസിഡന്റുമായ കാര്‍ത്തിക് ജി നായര്‍ക്ക് പിറന്നാള്‍ തലേന്ന് ഋഷഭ് പന്ത് ബ്രേസ്ലറ്റ് സമ്മാനിച്ചു. ഋഷഭിനു നേരിട്ടു കാണണം എന്നാവശ്യപ്പെട്ട് വിമാനടിക്കറ്റ് നല്കി മേയ് 9നു കാര്‍ത്തിക്കിനെ ബെംഗളൂരുവിലേക്കു വിളിപ്പിക്കുകയായിരുന്നു. കാര്‍ത്തിക്കിനൊപ്പം ഋഷഭ് ചെലവഴിച്ചു.
ഇതിനിടെയാണു മേയ് 10 കാര്‍ത്തിക്കിന്റെ 29ാം പിറന്നാളാണെന്നു അറിഞ്ഞതോടെ തന്റെ കയ്യില്‍ കിടന്ന ചെയിന്‍ സമ്മാനമായി നല്കി. 7 വര്‍ഷത്തോളം ഋഷഭ് സ്ഥിരമായി കയ്യിലണിഞ്ഞിരുന്ന ചെയിനാണ് സമ്മാനമായി കൊടുത്തത്. 2016ല്‍ അണ്ടര്‍ 19 മത്സരങ്ങളിലെ പ്രകടനം കണ്ടാണു കാര്‍ത്തിക്, ഋഷഭിന്റെ ആരാധകനായത്. ഇത് ആരാധകക്കൂട്ടായ്മയിലേക്കു വഴി തുറന്നു. 2018 മുതല്‍ വാട്സാപ് ഗ്രൂപ്പും കൂട്ടായ്മയുടെ പേരില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.