ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും തോല്‍ക്കുമെന്ന് പോണ്ടിംഗ്

''അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എവിടെയെങ്കിലും ഒരു ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഓസ്ട്രേലിയ സ്ഥിരതയുള്ള ടീമാണ്.''

author-image
Athira Kalarikkal
New Update
Ricky Ponting

Ricky Ponting

വീണ്ടും പ്രവചനവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ഇനി നടക്കുവാന്‍ പോകുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ തോല്‍ക്കുമെന്ന് പോണ്ടിംഗ് പറഞ്ഞു. സ്വന്തം തട്ടകത്തിലായിട്ടു പോലും കിവീസിനെ നേരിടാനായില്ലെന്നും അങ്ങനെയുള്ള ടീം ഇനിയും വരും മത്സരങ്ങളില്‍ തോല്‍ക്കുമെന്ന് റിക്കി പോണ്ടിംഗ് പറയുന്നു.

 ന്യൂസിലന്‍ഡിനെതിരായ 0-3 ടെസ്റ്റ് പരമ്പര തോല്‍വിയില്‍ നിന്ന് വീര്‍പ്പുമുട്ടുന്ന ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍ക്കുമെന്നും പറയുന്നു. ഓസ്ട്രേലിയ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 3-1 ന് വിജയിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. നവംബര്‍ 22 ന് നടക്കുന്ന ഓപ്പണിംഗ് ടെസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പോണ്ടിങ്ങിന്റെ പ്രസ്താവന.

''അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എവിടെയെങ്കിലും ഒരു ടെസ്റ്റ് മത്സരത്തില്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഓസ്ട്രേലിയ സ്ഥിരതയുള്ള ടീമാണ്.'' ഐസിസി റിവ്യൂ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഷമിയുടെ അഭാവം ഇന്ത്യയുടെ ബൗളിംഗ് നിരയില്‍ ഒരു ''വലിയ ദ്വാരം'' അവശേഷിപ്പിക്കുന്നുവെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു. ''ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് മത്സരത്തില്‍ 20 വിക്കറ്റ് വീഴ്ത്തുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്,'' ഷമിയുടെ അനുഭവപരിചയമില്ലാതെ ഓസ്ട്രേലിയയെ രണ്ടുതവണ പുറത്താക്കുന്നതിന് ഇന്ത്യ ബുദ്ധിമുട്ടും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

india australia