റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുക:  ജീക്‌സണ്‍ ഇനി ഈസ്റ്റ് ബംഗാളില്‍

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യുവ മധ്യനിര താരം ജീക്‌സണ്‍ സിംഗ് ഈസ്റ്റ് ബംഗാളില്‍. ജീക്‌സന്‍ ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈസ്റ്റ് ബംഗാളില്‍ നാലു വര്‍ഷത്തെ കരാറാണ് ജീക്‌സന്‍ ഒപ്പുവച്ചത്.

author-image
Prana
New Update
jeakson
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യുവ മധ്യനിര താരം ജീക്‌സണ്‍ സിംഗ് ഈസ്റ്റ് ബംഗാളില്‍. ജീക്‌സന്‍ ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈസ്റ്റ് ബംഗാളില്‍ നാലു വര്‍ഷത്തെ കരാറാണ് ജീക്‌സന്‍ ഒപ്പുവച്ചത്. ഐഎസ്എല്ലിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയാണ് ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചത് എന്ന് മാര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്തു. ബ്ലാസ്റ്റേഴ്‌സിന് അവരുടെ പ്രധാന മധ്യനിര താരത്തെയാണ് ഈ ഡീലിലൂടെ നഷ്ടമാകുന്നത്.
ബ്ലാസ്റ്റേഴ്‌സ് പുതിയ കരാര്‍ ജീക്‌സണു മുന്നില്‍ വച്ചെങ്കിലും അതു നിരസിച്ചാണ് താരം ക്ലബ് വിട്ടത്.  മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ആയിരുന്നു ജീക്‌സണായി രംഗത്ത് ഉണ്ടായിരുന്നത്. ജീക്‌സണ്‍ ഈസ്റ്റ് ബംഗാള്‍ തിരഞ്ഞെടുക്കുകയായിരുന്നു.
ജീക്‌സണ്‍ സിംഗിന് ഇനി ഒരു വര്‍ഷത്തെ കരാര്‍ കൂടെയാണ് ബ്ലാസ്റ്റേഴ്‌സില്‍ ഉണ്ടായിരുന്നത്. ജീക്‌സണ്‍ കരാര്‍ പുതുക്കാന്‍ തയ്യാറാകാത്തതിന ആണ് താരത്തെ വില്‍ക്കുന്നത് ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചത്. 2018 മുതല്‍ ജീക്‌സണ്‍ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പം ഉള്ള താരമാണ് ജീക്‌സണ്‍.

Kerala Blasters east bengal