യശസ്വി ജയ്‌സ്വാളിന് റെക്കോര്‍ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1,000 റണ്‍സെടുക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍. 22-ാം വയസിലാണ് ജയ്‌സ്വാളിന്റെ നേട്ടം.

author-image
Prana
New Update
yashaswi

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനിനെ ഇന്ത്യന്‍ ഓപണിങ് ബാറ്റര്‍ യശ്വസി ജയ്‌സ്വാളിന് ചരിത്രനേട്ടം. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1,000 റണ്‍സെടുക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി ജയ്‌സ്വാള്‍. 22-ാം വയസിലാണ് ജയ്‌സ്വാളിന്റെ നേട്ടം. 1979 ല്‍ 23-ാം വയസില്‍ ദിലീപ് വെങ്‌സര്‍ക്കാര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ജയ്‌സ്വാള്‍ തകര്‍ത്തിരിക്കുന്നത്.
2024ല്‍ 10 മത്സരങ്ങള്‍ കളിച്ച ജയ്‌സ്വാള്‍ 1,007 റണ്‍സ് നേടി. 59.23 ആണ് ശരാശരി. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഈ വര്‍ഷം ജയ്‌സ്വാള്‍ നേടി. ഇതേ ഫോം തുടരുകയാണെങ്കില്‍, യുവ ഇന്ത്യന്‍ ബാറ്റര്‍ക്ക് സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഒരു റെക്കോര്‍ഡ് കൂടി മറികടക്കാന്‍ കഴിയും. 2010ല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1562 റണ്‍സാണ് സച്ചിന്‍ നേടിയത്. 14 മത്സരത്തില്‍ നിന്നായിരുന്നു സച്ചിന്റെ ഈ നേട്ടം. ഈ വര്‍ഷം ഇനി ശേഷിക്കുന്ന ന്യൂസിലാന്‍ഡ് പരമ്പരയിലും ഓസ്‌ട്രേലിയക്കെതിരേ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലും മികച്ച പ്രകടനം നടത്തിയാല്‍ സച്ചിനെ മറികടക്കാന്‍ ജയ്‌സ്വാളിന് സാധിച്ചേക്കും.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ജയ്‌സ്വാളിന് 30 റണ്‍സ് മാത്രമാണ് നേടാനായത്.

record India vs New Zealand test cricket Yashasvi Jaiswal