മാഡ്രിഡ് : സമനിലയില്‍ കുടുങ്ങി റയല്‍ മാഡ്രിഡ്. അവര്‍ ലാലിഗയില്‍ ആദ്യ മത്സരത്തില്‍ മയ്യോര്‍കയോട് സമനിലയി നിന്നു. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ നല്ല രീതിയില്‍ തുടങ്ങാന്‍ റയല്‍ മാഡ്രിനായി. എവേ ഗ്രൗണ്ട് ആയിരുന്നെങ്കിലും തുടക്കത്തില്‍ റയല്‍ ആധിപത്യം പുലര്‍ത്തി. മത്സരത്തിന്റെ പതിമൂന്നാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് ലീഡ് എടുത്തു. അവരുടെ ബ്രസീലിയന്‍ താരങ്ങളായ വിനേഷ്യസ് ജൂനിയറും റോഡ്രിഗോയും ഒരുമിച്ച ഒരു നീക്കത്തില്‍ ആയിരുന്നു ഗോള്‍ വന്നത്. വിനീഷ്യസിന്റെ പാസ് സ്വീകരിച്ച് റോഡ്രിഗോ ആണ് ഗോള്‍ നേടിയത്. പക്ഷേ ഗോളിന് ശേഷം റയല്‍ മാഡ്രിഡില്‍ നിന്ന് അറ്റാക്കിങ് ഫുട്‌ബോള്‍ കാണാനായില്ല.
പിന്നീട് ആദ്യപകുതികള്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് മയ്യോര്‍ക ആയിരുന്നു. അവര്‍ക്കും പക്ഷെ പെട്ടെന്ന് സമനില ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയിലാണ് അവരുടെ സമനില ഗോള്‍ വന്നത്. മുറിച് ഒരു ഹെഡ്ഡറിലൂടെ ആയിരുന്നു മയോര്‍കയുടെ സമനില ഗോള്‍ നേടിയത്. ഇതിനുശേഷം റയലിന്റെ വന്‍ അറ്റാക്കിംഗ് നിര വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു. പക്ഷെ ഗോള്‍ വന്നില്ല. മത്സരത്തിന്റെ അവസാന നിമിഷം മെന്‍ഡി ചുവപ്പ് കണ്ടത് റയലിന് തിരിച്ചടിയായി.