ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേവ്‌സ് ബെംഗളൂരു പ്ലെ ഓഫിന്
തൊട്ടരികെ നില്‍ക്കുന്നതിന്റെ ആഹ്ലാദത്തിലാണ് എല്ലാവരും. എന്നാല്‍ മത്സരത്തില്‍ നാണക്കേടിന്റെ റെക്കോര്‍ഡില്‍ ആരാണ് മുന്നിലെന്ന് ചോദിച്ചാല്‍ ദിനേശ് കാര്‍ത്തിക് എന്ന് പറയാം. ഐപിഎല്ലില്‍ ഇത് 18-ാം തവണയാണ് താരം പൂജ്യത്തിന് പുറത്താകുന്നത്. ഇന്നലത്തെ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ രണ്ട് പന്ത് നേരിട്ട താരം റണ്‍സൊന്നും എടക്കാതെ പുറത്താവുകയായിരുന്നു.
റോയല്‍ ചലഞ്ചേഴ്‌സ് സഹതാരം ഗ്ലെന്‍ മാക്സ്വെല്ലിന്റെ റെക്കോര്‍ഡാണ് കാര്‍ത്തിക്കിന്റെ പേരിലായത്. മാക്സ്വെല്‍ 17 തവണ പൂജ്യത്തിന് പുറത്തായി. മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മയും 17 തവണ പൂജ്യനായി മടങ്ങിയിട്ടുണ്ട്. പീയൂഷ് ചൗള, മന്‍ദീപ് സിംഗ്, സുനില്‍ നരേന്‍ എന്നിവര്‍ 15 തവണ വീതം ഐപിഎല്ലില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായത് സുനില്‍ നരേനാണ്. 44 തവണ താരം റണ്‍സെടുക്കും മുമ്പ് വിക്കറ്റ് നഷ്ടമാക്കിയിട്ടുണ്ട്.