കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ജഡേജയുടെ മികച്ച ബോളിങ് സ്‌പെല്ലായിരുന്നു ചെന്നൈയ്ക്ക് 7 വിക്കറ്റ് ജയം നേടാനായത്. ഗംഭീര ക്യാച്ചുകോടുകൂടി പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും ജഡേജ (ദളപതി) സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബോളറാണ് ജഡേജ. വിക്കറ്റുകളുടെ കാര്യത്തില്‍ ഡ്വെയ്ന്‍ ബ്രാവോയാണ് (154 വിക്കറ്റ്) ഒന്നാം സ്ഥാനത്ത്.
ഐപിഎലില്‍ 100 ക്യാച്ച്, 100 വിക്കറ്റ്, 1000 റണ്‍സ് എന്നീ മികച്ച നേട്ടങ്ങളും താരം സ്വന്തമാക്കി. മറ്റാരും നേടാത്ത റെക്കോര്‍ഡുകളാണ് താരം നേടിയിരിക്കുന്നത്. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ജഡേജയ്ക്ക്. 231 മത്സരങ്ങളാണ് ജഡേജയുടെ പേരിലുള്ളത്. 255 മത്സരങ്ങള്‍ തികച്ച എം.എസ്.ധോണിയാണ് ഒന്നാമത്. ഐപിഎലില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒരാളാണ് ജഡേജ.
ഒരു ടീമിന്റെയും ക്യാപ്റ്റനാകാതെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ജഡേജ. 2022ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി ചുമതലയേല്‍ക്കും മുന്‍പ് 200 മത്സരങ്ങള്‍ ജഡേജ പൂര്‍ത്തിയാക്കി. സുരേഷ് റെയ്‌ന കഴിഞ്ഞാല്‍ (110) ചെന്നൈയ്ക്കായി ഏറ്റവുമധികം ക്യാച്ചുകള്‍ നേടിയ ഫീല്‍ഡറാണ് ജഡേജ (85). ഐപിഎലിലെ ആകെ ക്യാച്ചുകളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്തും ജഡേജയുണ്ട്. (100). നിരവധി നേട്ടങ്ങളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.