രഞ്ജി ട്രോഫി: മഴ തുടരുന്നു; പഞ്ചാബ് ഒമ്പതിന് 180 റണ്‍സ്

കേരളം ശക്തമായ നിലയില്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വതെയുടെ പ്രകടനമാണ് രണ്ടാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ജലജ് സക്‌സേന നാല് വിക്കറ്റും വീഴ്ത്തി.

author-image
Prana
New Update
punjab vs kerala

പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ് പഞ്ചാബ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വതെയുടെ പ്രകടനമാണ് രണ്ടാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ജലജ് സക്‌സേന നാല് വിക്കറ്റും വീഴ്ത്തി.
മഴ കളിയുടെ പകുതിയും അപഹരിച്ച രണ്ടാം ദിവസത്തില്‍ 38 ഓവര്‍ മാത്രമാണ് എറിയാനായത്. അഞ്ച് വിക്കറ്റിന് 95 റണ്‍സെന്ന നിലയില്‍ കളി തുടങ്ങിയ പഞ്ചാബിന് കൃഷ് ഭഗതിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 15 റണ്‍സെടുത്ത കൃഷ് ഭഗതിനെ ജലജ് സക്‌സേനയാണ് പുറത്താക്കിയത്. മറുവശത്ത് മികച്ച രീതിയില്‍ ബാറ്റിങ് തുടര്‍ന്ന രമണ്‍ദീപ് സിങ്ങിനെ ആദിത്യ സര്‍വതെയും പുറത്താക്കി. 43 റണ്‍സാണ് രമണ്‍ദീപ് സിങ് നേടിയത്.

punjab ranji trophy kerala vs punjab