രഞ്ജി ട്രോഫിയില്‍  കേരളം മികച്ച നിലയില്‍

ആതിഥേയരായ കര്‍ണാടകയുടെ ബൗളിംഗിന് എതിരെ മികച്ച പ്രതിരോധമാണ് കേരളം തീര്‍ത്തത്. 15 റണ്‍സുമായി സഞ്ജു സാംസണും, 23 റണ്‍സുമായി സച്ചിന്‍ ബേബിയും ആണ് ക്രീസില്‍. 

author-image
Athira Kalarikkal
New Update
RANJI TROPHY

Ranji Trophy

തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ ഇന്ന് രണ്ടാം ദിനത്തില്‍ കേരളം ലഞ്ചിന് പിരിയുമ്പോള്‍ 161-3 എന്ന നിലയില്‍. ആതിഥേയരായ കര്‍ണാടകയുടെ ബൗളിംഗിന് എതിരെ മികച്ച പ്രതിരോധമാണ് കേരളം തീര്‍ത്തത്. ഇപ്പോള്‍ 15 റണ്‍സുമായി സഞ്ജു സാംസണും, 23 റണ്‍സുമായി സച്ചിന്‍ ബേബിയും ആണ് ക്രീസില്‍. 

സഞ്ജു 13 പന്തില്‍ ഒരു സിക്‌സും 2 ഫോറുമായാണ് 15 റണ്ണില്‍ നില്‍ക്കുന്നത്. ഇന്ത്യക്ക് ഇന്ന് രാവിലെ 63 റണ്‍സ് എടുത്ത രോഹന്‍ എസ് കുന്നുമ്മലിനെയും 31 റണ്‍സ് എടുത്ത വത്സലിനെയും 19 റണ്‍സ് എടുത്ത അപരിജിതിനെയും ആണ് നഷ്ടമായത്. കര്‍ണാടകക്ക് ആയി കൗശിക്, ശ്രേയസ് ഗോപാല്‍, വൈശാഖ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

 

kerala ranji trophy