രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരേ ആദ്യ ഇന്നിംഗ്സില്‍ മൂന്നു വിക്കറ്റ് കൂടി ശേഷിക്കേ കേരളത്തിന് 178 റണ്‍സിന്റെ ലീഡ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റിന് 340 റണ്‍സ് എന്ന നിലയിലാണ്. 74 റണ്‍സെടുത്ത സല്മാന് നിസാറും 11 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ധീനുമാണു ക്രീസില്‍. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ സച്ചിന് ബേബി 83 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. വത്സല്‍ ഗോവിന്ദ്(23), രോഹന് കുന്നുമ്മല്‍(28), ബാബ അപരാജിത്(32), അക്ഷയ് ചന്ദ്രന്(24), ജലജ് സക്സേന(35) എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും വലിയ സ്കോര്‍ കണ്ടെത്താനായില്ല.
നേരത്തെ ഉത്തര്‍പ്രദേശിനെ ആദ്യ ഇന്നിംഗ്സില്‍ 162 റണ്‍സില്‍ ഓള് ഔട്ടാക്കിയ കേരളം രണ്ടാം ദിവസം ആദ്യ സെഷനില്‍ എതിരാളികളുടെ സ്കോര്‍ മറികടന്നിരുന്നു. ആദ്യ ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന നിലയില്‍ കളി അവസാനിപ്പിച്ച കേരളം രണ്ടാം ദിനം ശ്രദ്ധയോടെയാണ് കളിച്ചത്. നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന് ബേബി ഉത്തര്‍പ്രദേശിനെ ബാറ്റിങിനയക്കുകയായിരുന്നു . ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ജലജ് സക്സേന അഞ്ചുവിക്കറ്റും ബേസില്‍ തമ്പി രണ്ടുവിക്കറ്റും സര്‍വാതെ, ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഉത്തര്‍പ്രദേശിന്റെ വേണ്ടി ശിവം ശര്‍മ 30 റണ്‍സും ആര്യന് ജുയാല്‍ 23 റണ്‍സും നിതീഷ് റാണ 25 റണ്‍സും നേടി.
കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം മഴയെത്തുടര്‍ന്ന് സമനിലയില്‍ അവസാനിച്ചിരുന്നു. ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കര്‍ണാടകക്കും എട്ട് പോയന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയിന്റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ച് പോയിന്റുള്ള ഉത്തര്‍പ്രദേശ് അഞ്ചാം സ്ഥാനത്താണ്.
രഞ്ജിട്രോഫി: യുപിക്കെതിരേ കേരളം ശക്തമായ നിലയില്‍
74 റണ്‍സെടുത്ത സല്മാന് നിസാറും 11 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ധീനുമാണു ക്രീസില്‍. കേരളത്തിന് വേണ്ടി ക്യാപ്റ്റന്‍ സച്ചിന് ബേബി 83 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
New Update