മുംബൈ : രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിയാന്‍ സാധ്യത. ടി20 ലോകകപ്പിനു ശേഷം ഇന്ത്യയെ പരിശീലിപ്പിക്കുക പുതിയ പരിശീലകന്‍ ആകും. പുതിയ മുഖ്യ പരിശീലകനെ നിയമിക്കുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.
2021 ആണ് രാഹുല്‍ ടീമില്‍ പരിശീലകനായി ചേര്‍ന്നത്. ഏകദിന ലോകകപ്പിനു ശേഷം പുതുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവില്‍ ജൂണ്‍ വരെയാണ് രാഹുല്‍ ദ്രാവിഡിന് ബിസിസിഐയുമായി കരാര്‍. ദ്രാവിഡിന് വേണമെങ്കില്‍ കോച്ചിംഗ് റോളിനായി വീണ്ടും അപേക്ഷിക്കാമെന്നും എന്നാല്‍ മുമ്പത്തെപ്പോലെ ഓട്ടോമാറ്റിക് ആയി കരാര്‍ പുതുക്കുന്ന നടപടി ഉണ്ടാകില്ലെന്നും ജയ് ഷാ സ്ഥിരീകരിച്ചു.
''രാഹുലിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. അതിനാല്‍ അദ്ദേഹത്തിന് അപേക്ഷിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത് ചെയ്യാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്,'' ബിസിസിഐ സെക്രട്ടറി പറഞ്ഞു,
''പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഞങ്ങള്‍ക്ക് നിര്‍ണ്ണയിക്കാനാവില്ല. അത് സിഎസിയുടെ തീരുമാനമായിരിക്കും, ' അദ്ദേഹം പറഞ്ഞു. ഐപിഎല്ലിലെ ഇംപാക്ട് പ്ലേയര്‍ നിയമം പരീക്ഷണ ഘട്ടത്തിലാണെന്നും ഇതു തുടരണോയെന്നു ടീമുകളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.