5 കോടി വേണ്ട 2.5 മതി, നിലപാട് വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

കളിക്കാര്‍ക്കും രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപയും, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുള്‍പ്പെടെ സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍ക്ക് 2.5 കോടി രൂപയും ബോണസായി നല്‍കാനായിരുന്നു തീരുമാനം.

author-image
Athira Kalarikkal
New Update
rahul

Rahul Dravid

Listen to this article
0.75x 1x 1.5x
00:00 / 00:00


ലോകകിരീടം നേടിയതിന് പിന്നാലെ ബിസിസിഐ വമ്പന്‍ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്. വിജയാഘോഷത്തിന് പിന്നാലെ പാരിതോഷികം സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ രാഹുല്‍ തനിക്ക് ലഭിച്ച പാരിതോഷികം നിരസിക്കുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സീനിയര്‍ പുരുഷ ടീമിലെ തന്റെ സപ്പോര്‍ട്ട് സ്റ്റാഫിലെ എല്ലാ അംഗങ്ങള്‍ക്കും ലഭിക്കുന്ന അതേ സമ്മാനം തനിക്കും മതി എന്ന് ദ്രാവിഡ് ബി സി സി ഐയെ അറിയിച്ചു. കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെയുള്ള ടീം ഇന്ത്യ അംഗങ്ങള്‍ക്ക് ബിസിസിഐ 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.

കളിക്കാര്‍ക്കും രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപയും, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുള്‍പ്പെടെ സപ്പോര്‍ട്ട് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍ക്ക് 2.5 കോടി രൂപയും ബോണസായി നല്‍കാനായിരുന്നു തീരുമാനം. ലഭിച്ച 5 കോടിയില്‍ 2.5 കോടി രൂപ മാത്രം ബോണസായി എടുക്കുമെന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.


rahul dravid bcci sports news