പാരീസ്: പാരീസ് ഒളിംപിക്‌സ് ടെന്നിസില്‍ നിന്ന് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ പിന്‍വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലനത്തിനിടെ നദാലിന്റെ തുടയ്ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. തുടയിലെ വേദനമൂലം കഴിഞ്ഞ ദിവസം നദാല്‍ പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നു. പരിക്കേറ്റ നദാല്‍ കളിക്കുമോയെന്ന് ഉറപ്പ് പറയാനാകില്ലെന്ന് സ്പാനിഷ് കോച്ച് കാര്‍ലോസ് മോയയും വ്യക്തമാക്കി. തുടയിലേറ്റ പരിക്ക് അലട്ടിയിരുന്നെങ്കിലും നദാല്‍ പരിശീലനം തുടര്‍ന്നിരുന്നു. എന്നാല്‍ വൈകിട്ടോടെ വേദന കൂടിയതോടെയാണ് അദ്ദേഹം പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് മോയ സ്പാനിഷ് റേഡിയോയോട് പറഞ്ഞു. പരിശീലനം തുടരാന്‍ നദാലിനെ നിര്‍ബന്ധിക്കില്ലെന്നും പരിക്ക് ഭേദമാകുമോ നദാല്‍ മത്സരിക്കുമോ എന്നത് പറയാനാകില്ലെന്നും മോയ വ്യക്തമാക്കി. ഇടുപ്പിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നദാല്‍ ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മത്സര ടെന്നീസില്‍ തിരിച്ചെത്തിയത്. 2022ലെ ആദ്യ ഫ്രഞ്ച് ഓപ്പണുശേഷം കഴിഞ്ഞ ആഴ്ച ആദ്യ എടിപി ടൂര്‍ണമെന്റിന്റെ ഫൈനലിലെത്താനും നദാലിനായിരുന്നു.