വംശീയ അധിക്ഷേപം; ഏഴ് ടീമുകള്‍ക്ക് പിഴയിട്ട് യുവേഫ

യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഏഴു രാജ്യങ്ങളുടെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് പിഴയിട്ട് യുവേഫ

author-image
Prana
New Update
uefa
Listen to this article
0.75x 1x 1.5x
00:00 / 00:00

യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഏഴു രാജ്യങ്ങളുടെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് പിഴയിട്ട് യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍(യുവേഫ). 2,30,000 യൂറോയാണ് ആകെ പിഴതുക. എന്നാല്‍ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ ഏതൊക്കെ പെരുമാറ്റങ്ങള്‍ക്കാണ് പിഴ വിധിച്ചിരിക്കുന്നതെന്ന് യുവേഫ വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും വലിയ പിഴ തുക ഒടുക്കേണ്ടത് ക്രൊയേഷ്യന്‍ ടീമാണ്. യൂറോ കപ്പിലെ ക്രൊയേഷ്യയുടെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഓരോന്നിനും 50,000 യൂറോ വീതം പിഴയൊടുക്കണം. 30,000 യൂറോയാണ് അല്‍ബേനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിഴ വിധിച്ചിരിക്കുന്നത്. ക്രൊയേഷ്യ, സ്‌പെയിന്‍ മത്സരങ്ങള്‍ക്കിടെ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ വംശീയ അധിക്ഷേപങ്ങള്‍ക്കാണ് പിഴ വിധിച്ചിരിക്കുന്നത്.
റൊമാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും 40,000 യൂറോ പിഴവിധിച്ചു. സെര്‍ബിയ, സ്ലൊവേന്യ ഫുട്‌ബോള്‍ ടീമുകള്‍ക്ക് വിധിച്ചിരിക്കുന്നത് 30,000 യൂറോ പിഴയാണ്. ഹംഗറിക്കും 30,000 യൂറോ പിഴവിധിക്കപ്പെട്ടപ്പോള്‍ ഓസ്ട്രിയയ്ക്ക് 20,000 യൂറോയാണ് പിഴ വിധിച്ചിരിക്കുന്നത്.

fine gallery euro 2024