ആര്‍ ശ്രീധറിനെ അഫ്ഗാനിസ്താന്‍ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു

2015, 19, 2016, 2021 വര്‍ഷങ്ങളിലെ ഐസിസി ഏകദിന ലോകകപ്പ്, ടി20 ലോകകപ്പുകളില്‍ ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു.

author-image
Athira Kalarikkal
New Update
sreedhar

R.Sreedhar

Listen to this article
0.75x 1x 1.5x
00:00 / 00:00

അഫ്ഗാനിസ്ഥാന്‍ :  ഇന്ത്യയുടെ രാമകൃഷ്ണന്‍ ശ്രീധറിനെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ദേശീയ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. ന്യൂസിലന്‍ഡിനെതിരായ ഏക ടെസ്റ്റ് മത്സരവും ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയും ഉള്‍പ്പെടെ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ടീമിന്റെ അസിസ്റ്റന്റ് കോച്ചായാാണ് ആര്‍ ശ്രീധറിനെ തിരഞ്ഞെടുത്തത്. 2014 ഓഗസ്റ്റ് മുതല്‍ 2021 നവംബര്‍ വരെ ഏഴ് വര്‍ഷത്തിലേറെയായി 54 കാരനായ അദ്ദേഹം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. 

2015, 19, 2016, 2021 വര്‍ഷങ്ങളിലെ ഐസിസി ഏകദിന ലോകകപ്പ്, ടി20 ലോകകപ്പുകളില്‍ ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ദേശീയ ടീമില്‍ സഹപരിശീലകനായും സ്പിന്‍ ബൗളിംഗ് പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതല്‍ 2014 വരെ ശ്രീധര്‍ ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ അസിസ്റ്റന്റ് ഫീല്‍ഡിംഗ്, സ്പിന്‍ ബൗളിംഗ് കോച്ചായി സേവനമനുഷ്ഠിച്ചു.

india afganistan