ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ കിരീടത്തിനരികെ നില്‍ക്കെ ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് പി വി സിന്ധു ചൈനയുടെ വാങ് ഷിയോട് അടിയറവ് പറഞ്ഞു. ലോക ഏഴാം നമ്പര്‍ താരവും നിലവിലെ ഏഷ്യന്‍ ചാമ്പ്യനുമാണ് വാങ്. സ്‌കോര്‍: 21-16, 5-21, 16-21. ഫൈനലിലെ മൂന്ന് സെറ്റുകളില്‍ ആദ്യ സെറ്റ് നേടി മികച്ച തുടക്കമായിരുന്നു സിന്ധുവിന്റേത്.
സെമിയില്‍ തായ്‌ലാന്‍ഡിന്റെ ബുസാനന്‍ ഒങ്ബാറംറുങ് ഫാനിനെ കീഴടക്കിയാണ് സിന്ധു കലാശപ്പോരിലെത്തിയത്. 88 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 13-21, 21-16, 21-12 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ വിജയം.
ഒരു വര്‍ഷത്തിന് ശേഷമാണ് സിന്ധു ലോകടൂര്‍ണമെന്റില്‍ ഫൈനലില്‍ ഇറങ്ങുന്നത്. 2022ല്‍ സിംഗപ്പൂര്‍ ഓപ്പണിലാണ് അവസാനമായി കിരീടം നേടിയത്. സിന്ധുവിന്റെ ബാറ്റ്മിന്റണ്‍ കിരീടത്തിനുള്ള പോരാട്ടം ഇനിയും തുട
രും.
PV Sindhu is back on to the podium after 14 months.🇮🇳
— Sportskeeda (@Sportskeeda) May 26, 2024
A superb campaign at Malaysia Masters ends as she finishes as runners up.
Well Played, Queen PV Sindhu!❤️#Badminton #MalaysiaMasters2024 #SKIndianSports pic.twitter.com/9oNhsWmSmc