അവിശ്വാസ പ്രമേയമില്ല; നിഷേധിച്ച്പി.ടി ഉഷയുടെ ഓഫീസ്

യഥാര്‍ഥ അജണ്ടയില്‍ അവിശ്വാസ പ്രമേയമില്ല.വ്യാജ അജണ്ട നല്‍കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്  ഓഫീസ് വ്യക്തമാക്കി.

author-image
Athira Kalarikkal
Updated On
New Update
pt usha

PT Usha

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഒളിംപിക് അസാേസിയേഷന്‍ പ്രസിഡന്റ് പിടി ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ പിടി ഉഷയുടെ ഓഫീസ് നിഷേധിച്ചു. 25ന് തേരുന്ന യോഗത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് ഓഫീസ് പറയുന്നു. യഥാര്‍ഥ അജണ്ടയില്‍ അവിശ്വാസ പ്രമേയമില്ല. 25 ന് യോഗം വിളിച്ച് പ്രസിഡന്റ് ഉഷ ഒപ്പിട്ട് അംഗങ്ങള്‍ക്ക് നല്‍കിയത് 16 പോയന്റ് അജണ്ടയാണ്. മറ്റ് അംഗങ്ങള്‍ക്കെതിരായ ഷോ കോസ് നോട്ടീസ് ഉള്‍പ്പടെ ചര്‍ച്ച ചെയ്യുന്നത് അജണ്ടയിലുണ്ട്. വ്യാജ അജണ്ട നല്‍കിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്  ഓഫീസ് വ്യക്തമാക്കി.

ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തില്‍ പി ടി ഉഷക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. അധ്യക്ഷയായി ചുമതലയേറ്റെടുത്തതുമുതല്‍ പി ടി ഉഷ ഇന്ത്യന്‍ കായിക മേഖലയ്‌ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ആരോപണം. 

സമിതിയിലെ ഒരു വിഭാഗവുമായി നേരത്തെ തന്നെ ഉഷ ഉടക്കിലായിരുന്നു. യോഗ്യത മാദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ചും 25ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യുമെന്നും നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

 

 

sports pt usha Olympics