പാരിസ്: ഫ്രഞ്ച് ലീഗില്‍ മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പാരിസ് സെന്റ് ജെര്‍മെയ്ന്‍ കിരീടം ചൂടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് എംബാപ്പെയും സംഘവും കിരീട ജേതാക്കളാകുന്നത്. 12 പോയിന്റ് ലീഡാണ് പിഎസ്ജിയ്ക്ക്. ആറ് ലീഗ് കിരീടങ്ങളില്‍ പങ്കാളിയായ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഈ സീസണോടെ ക്ലബ് വിട്ട് റയല്‍ മാഡ്രിഡില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നത്. ലൂയിസ് എന്‍ റിക്വെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം അപാര ഫോമില്‍ കളിക്കുന്ന പിഎസ്ജി ഇതുവരെ കളിച്ച 31 ലീഗ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.