പ്രീമിയര്‍ ലീഗ്; 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്‌സ്വിച് ടൗണ്‍ തിരികെയെത്തി

ഇപ്‌സ്വിച് ടൗണ്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ തിരികെയെത്തി. ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് ഇപ്‌സ്വിച്ച് ടൗണ്‍ പ്രീമിയര്‍ ലീഗ് പ്രമോഷന്‍ ഉറപ്പിച്ചത്.

author-image
Athira Kalarikkal
New Update
Premier League

ipswich town celebrates

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ഇംഗ്ലണ്ട് : ഇപ്‌സ്വിച് ടൗണ്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ തിരികെയെത്തി. പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ നേടുന്ന രണ്ടാമത്തെ ടീം ആണ് ഇന്ന് തീരുമാനമായത്. ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് ഇപ്‌സ്വിച്ച് ടൗണ്‍ പ്രീമിയര്‍ ലീഗ് പ്രമോഷന്‍ ഉറപ്പിച്ചത്. അവസാന ലീഗ് മത്സരത്തില്‍ ഹഡില്‍സ്ഫീല്‍ഡ് ടൗണിനെ പരാജയപ്പെടുത്തിയാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയം. 27 മിനിട്ടില്‍ ബേണ്‍സും 48ആം മിനിട്ടില്‍ ഹച്ചിന്‍സണും ആണ് ഇപ്‌സിചിനായി ഗോള്‍ നേടിയത് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സഹ പരിശീലകന്‍ ആയ മക്കെന്ന ആണ് ഇപ്പോള്‍ ഇപ്‌സിചിന്റെ പരിശീലകന്‍. ഇന്നത്തെ വിജയത്തോടെ അവര്‍ 96 പോയിന്റുമായി ലീഗില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.

ചാമ്പ്യന്‍ഷിപ്പ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി കഴിഞ്ഞ ആഴ്ച തന്നെ പ്രമോഷന്‍ ഉറപ്പിച്ചിരുന്നു. ലീഡ്‌സ് യുണൈറ്റഡ്, വെസ്റ്റ് ബ്രോ, സൗത്താമ്പ്ടണ്‍, നോര്‍വിച് സിറ്റി എന്നിവര്‍ പ്രമോഷനായി ഇനി പ്ലേ ഓഫില്‍ ഏറ്റുമുട്ടും.

 

england premier league ipswich town