പ്രധാനമന്ത്രി മുതൽ സച്ചിനും ധോണിയും വരെ? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത് 3,000 അപേക്ഷകൾ!

ഗൂ​ഗിൾ ഫോം വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്. ഇതാണ് ഇത്രയും ആപ്ലിക്കേഷനുകൾ ലഭിക്കാൻ കാരണമെന്നാണ് ബിസിസിഐ പറയുന്നത്.

author-image
Greeshma Rakesh
New Update
bcci.

pm narendra modi sachin tendulkar ms dhoni among names used by fake applicants for India head coach job

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആരാവുമെന്ന ചർച്ചയിലാണ് ക്രിക്കറ്റ് ആരാധകർ.പലരും പല അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.അപേക്ഷ സ്വീകരിക്കേണ്ട തീയതി അവസാനിച്ചപ്പോഴേക്കും ആരൊക്കെ അപേക്ഷിച്ചെന്ന കാര്യവും വ്യക്തമല്ല. എന്നാൽ ഇപ്പോഴിതാ 3000ലേറെ അപേക്ഷകളാണ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ലഭിച്ചതെന്നാണ് ബിസിസിഐയെ ഉദ്ദരിച്ച് സ്പോർട്സ് ടാകിന്റെ റിപ്പോർട്ട് .

ഇതിൽ പ്രധാമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടെയും സച്ചിൻ ടെൻഡുൽക്കറിന്റെയും മഹേന്ദ്ര സിം​ഗ് ധോണിയുടെയും പേരിൽ വരെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.ഇവരെക്കൂടാതെ സെവാ​ഗിന്റെയും ഹർഭജന്റെയും പേരിലും വ്യാജ അപേക്ഷകളെത്തി.2022ലും സമാനമായി 5,000 അപേക്ഷകൾ ബിസിസിഐക്ക് ലഭിച്ചിരുന്നു.നിരവധി സെലിബ്രറ്റികളുടെ പേരിലായിരുന്നു അപേക്ഷകളിലേറെയും. ഗൂ​ഗിൾ ഫോം വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്. ഇതാണ് ഇത്രയും ആപ്ലിക്കേഷനുകൾ ലഭിക്കാൻ കാരണമെന്നാണ് ബിസിസിഐ പറയുന്നത്.

അതേസമയം ബിസിസിഐ ഇതുവരെയും പരിശീലക സ്ഥാനത്തേക്ക് ആരെയും നിശ്ചയിച്ചിട്ടല്ല. മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെൻ്ററുമായ ​ഗൗതം ​ഗംഭീറിന്റെ പേരാണ് ബിസിസിഐ കൂടുതൽ പരി​ഗണിക്കുന്നതെന്നാണ് വിവരം. എന്നാൽ ​ഗംഭീ‍ർ അപേക്ഷിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.എന്തായാലും ഒരു ഇന്ത്യൻ താരമാകും പരിശീലകനാകുക എന്നാണ് ലഭിക്കുന്ന വിവരം.

bcci sports news Indian Cricket Team Indian Coach