പാരീസ് : ഒളിംപിക്‌സില്‍ ലിയോണ്‍ മര്‍ചന്ദിന് നാലാം സ്വര്‍ണം. ലിയോണിന് പാരീസ് ഒളിംപിക്‌സിലെ ഈ ആഴ്ച മറക്കാനാകാത്തതായിരുന്നു. 200 മീറ്റര്‍( പുരുഷ) നീന്തല്‍ ഇനത്തിലാണ് താരത്തിന് വ്യക്തിഗത നാലാം സ്വര്‍ണ നേട്ടം. ഈ നേട്ടത്തോടെ അമേരിക്കന്‍ റെക്കോര്‍ഡിനെയാണ് ഫ്രഞ്ചുകാരന്‍ മറികടന്നത്. 2008ല്‍ മൈക്കിള്‍ ഫെലിപ്‌സ് പടുതുയര്‍ത്ത നാല് മെഡല്‍ റെക്കോര്‍ഡിനെയാണ് ലിയോണ്‍ പിന്നിലാക്കിയത്.
ലിയോണ്‍ 1 മിനിറ്റ് 54.06 സെക്കന്റ് എടുത്താണ് സ്വര്‍ണത്തിലേക്ക് നീന്തിക്കയറിയത്. ബ്രിട്ടണ്‍ താരം ഡന്‍കാന്‍ സ്‌കോട്ട് രണ്ടാം സ്ഥാനത്താണ് വെള്ളിയും ചൈന താരം വാങ് ഷുന്‍ മുന്നാം സ്ഥാനത്തോടെ വെങ്കലം സ്വന്തമാക്കി. ഒളിംപിക് ലോക റെക്കോര്‍ഡിലെ വേഗതയേറിയ രണ്ടാം സ്ഥാനവും താരം തന്റെ പോക്കറ്റിലാക്കി. പാരീസ് ഒളിംപിക്‌സില്‍ നീന്തല്‍ ഇനത്തില്‍ 100 മീറ്റര്‍, 200 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്ക്, 400 മീറ്റര്‍ എന്നിവയിലാണ് താരം സ്വര്‍ണം നേടിയത്.