നോര്‍ത്ത് കൊറിയയുടെ സോള്‍ പാകിനോട് 8-10ന് തോല്‍വിയേറ്റ് വാങ്ങി ഇന്ത്യയുടെ നിഷ ദഹിയ. വനിതകളുടെ 68 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി മത്സരത്തിലായിരുന്നു ഇന്ത്യയുടെ ഹൃദയഭേദകമായ തോല്‍വി. മത്സരത്തില്‍ നിഷ ഒരു ഘട്ടത്തില്‍ 8-2ന് മുന്നിലായിരുന്നുവെങ്കിലും അവിടെ നിന്ന് താരം വേദന കടിച്ചമര്‍ത്തി പൊരുതിയെങ്കിലും അവസാന നിമിഷം തോല്‍വിയിലേക്ക് വീഴുകയായിരുന്നു.
ആദ്യ പിരീഡ് അവസാനിക്കുമ്പോള്‍ നിഷ 4-0ന് മുന്നിലായിരുന്നു. രണ്ടാം പിരീഡില്‍ നോര്‍ത്ത് കൊറിയന്‍ താരം ആദ്യ പോയിന്റ് നേടിയെങ്കിലും നിഷ വീണ്ടും രണ്ട് ടെക്‌നിക്കല്‍ പോയിന്റ് നേടി 6-1ന് മുന്നിലെത്തി. മത്സരം അവസാന മിനുട്ടിലേക്ക് കടന്നപ്പോള്‍ ഇന്ത്യന്‍ താരത്തിന് 8-1ന്റെ ലീഡായിരുന്നു കൈവശമുണ്ടായിരുന്നത്.
എന്നാല്‍ പരിക്ക് താരത്തിന്റെ മേല്‍ക്കൈ നഷ്ടപ്പെടുത്തുന്നതാണ് മത്സരത്തില്‍ കണ്ടത്. അവസാന 40 സെക്കന്‍ഡില്‍ 6 പോയിന്റുകളുമായി വടക്കന്‍ കൊറിയന്‍ താരം ഒപ്പത്തിനൊപ്പമെത്തി.