പാരീസ് : ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി ഇന്ത്യന്‍ ഹോക്കി ടീം. ഇന്ന് വെങ്കല മെഡല്‍ സ്ഥാനത്തിനായുള്ള മത്സരത്തില്‍ സ്‌പെയിനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നാല് മെഡലുകള്‍ ആയി.
ആദ്യ ക്വാര്‍ട്ടറില്‍ 18ആം മിനുട്ടില്‍ മാര്‍ക്ക് മിറാലസിലൂടെയാണ് സ്‌പെയിന്‍ ഗോള്‍ നേടിയത്. ഒരു പെനാള്‍ട്ടി സ്‌ട്രോക്കിലൂടെ ആയിരുന്നു ഈ ഗോള്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്റെ മികവില്‍ ആണ് ഇന്ത്യ കളിയിലേക്ക് തിരികെ വന്നത്. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന മിനുട്ടില്‍ ഒരു പെനാള്‍ട്ടി കോര്‍ണറില്‍ നിന്ന് ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി.
മൂന്നാം പാദത്തില്‍ മറ്റൊരു മികച്ച പെനാള്‍ട്ടി കോര്‍ണറില്‍ നിന്ന് ഹര്‍മന്‍പ്രീത് ഇന്ത്യക്ക് ലീഡും നല്‍കി. താരത്തിന്റെ ഈ ഒളിമ്പൊക്‌സിലെ ഒമ്പതാം ഗോളായിരുന്നു ഇത്.