പാരിസ്: ഹോക്കിയിലും ബോക്സിങ്ങിലും ബാഡ്മിന്റൻ ഡബിൾസിലും നിരാശപ്പെട്ട ഇന്ത്യയ്ക്ക്, ബാഡ്മിന്റൻ സിംഗിൾസിൽ ആശ്വാസ വാർത്ത. ഇന്ത്യൻ താരങ്ങളുടെ പോരാട്ടമെന്ന നിലയിൽ ശ്രദ്ധേയമായ മത്സരത്തിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയെ വീഴ്ത്തി യുവതാരം ലക്ഷ്യ സെൻ ക്വാർട്ടറിൽ കയറി.
Cലോക റാങ്കിങ്ങിൽ ഏഴാമതുള്ള മലേഷ്യയുടെ ആരോൺ ചിയ – സോ വൂയി യിക് സഖ്യമാണ് ഇന്ത്യൻ സഖ്യത്തെ വീഴ്ത്തിയത്. അനായാസം ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യൻ സഖ്യം തോൽവി വഴങ്ങിയത്. സ്കോർ: 13–21, 21–14, 21-16.
പുരുഷ വിഭാഗം നേരത്തെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി പാരിസിൽ മൂന്നാം വെങ്കലം നേടിയത്. പാരിസിൽ ഇതുവരെ ഇന്ത്യയ്ക്ക് ലഭിച്ച മൂന്നു മെഡലുകളും ഷൂട്ടിങ്ങിൽ നിന്നാണ്. ഒറ്റ ഒളിംപിക്സിൽ ഇന്ത്യ ഷൂട്ടിങ്ങിൽ മൂന്നു മെഡലുകൾ നേടുന്നതും ചരിത്രത്തിൽ ഇതാദ്യം ആണ്.
വനിതാ വിഭാഗം ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സിഫ്റ്റ് സമ്റയും അൻജും മൗദ്ഗില്ലും ഫൈനൽ കടക്കാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ അൻജും 584 പോയിന്റോടെ 18–ാം സ്ഥാനത്തും സിഫ്റ്റ് 575 പോയിന്റോടെ 31–ാം സ്ഥാനത്തുമായി. പുരുഷ ഹോക്കിയിൽ ഇന്ത്യ ലോക ഒന്നാം നമ്പർ ടീമായ ബൽജിയത്തോടു തോറ്റു. തോറ്റെങ്കിലും ഇന്ത്യ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. വനിതാ ബോക്സിങ്ങിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന നിഖാത് സരീൻ പ്രീക്വാർട്ടറിൽ തോറ്റു. ലോക ചാംപ്യനായ ചൈനയുടെ വുയുവിനോട് 0–5 എന്ന സ്കോറിനാണ് ഇന്ത്യൻ താരം തോറ്റത്.