അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് നിരാശ

ആദ്യ സെറ്റിന് ശേഷം തീര്‍ത്തും നിരാശ നല്‍കുന്ന രണ്ടും മൂന്നും സെറ്റുകള്‍ ആണ് ഇന്ത്യന്‍ താരങ്ങള്‍ സമ്മാനിച്ചത്. ആദ്യ സെറ്റില്‍ 52-51 നു നന്നായി പൊരുതിയ ഇന്ത്യന്‍ ടീം പക്ഷെ രണ്ടാം സെറ്റ് 54-49 മൂന്നാം സെറ്റ് 53-48 നും ആണ് കൈവിട്ടത്.

author-image
Athira Kalarikkal
New Update
archery2

ndian women’s archery team in action during the quarterfinals of the team event against Netherlands

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് : അമ്പെയ്ത്തില്‍ ഇന്ത്യക്ക് നിരാശ. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡച്ച് ടീമിനെ നേരിടാന്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം 3 സെറ്റും കൈവിട്ടു 6-0 എന്ന സ്‌കോറിന് ആണ് ഇന്ത്യന്‍ ടീം പുറത്തായത്. ദീപിക കുമാരി, അങ്കിത, ബഹജാന്‍ എന്നിവര്‍ അടങ്ങിയ ടീം ആണ് ഇന്ത്യക്ക് ആയി ഇറങ്ങിയത്.

ആദ്യ സെറ്റിന് ശേഷം തീര്‍ത്തും നിരാശ നല്‍കുന്ന രണ്ടും മൂന്നും സെറ്റുകള്‍ ആണ് ഇന്ത്യന്‍ താരങ്ങള്‍ സമ്മാനിച്ചത്. ആദ്യ സെറ്റില്‍ 52-51 നു നന്നായി പൊരുതിയ ഇന്ത്യന്‍ ടീം പക്ഷെ രണ്ടാം സെറ്റ് 54-49 മൂന്നാം സെറ്റ് 53-48 നും ആണ് കൈവിട്ടത്. ആര്‍ച്ചറിയില്‍ ഇനി വ്യക്തിഗത ഇനങ്ങളില്‍ ആണ് ഇന്ത്യന്‍ പ്രതീക്ഷ.

 

paris olympics 2024 Archery