അമ്പെയ്ത്തില്‍ മെഡല്‍ നേടാനായില്ല

അമേരിക്കയ്ക്ക് എതിരായ വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. ആദ്യ സെറ്റ് 38-37ന് പരാജയപ്പെട്ടു. രണ്ടാം സെറ്റ് 37-35നും അമേരിക്ക വിജയിച്ചു.

author-image
Athira Kalarikkal
New Update
ankitha - dheeraj

Photo : Getty Images

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ് : ഒളിംപിക്‌സ് അമ്പെയ്ത്തിന്റെ മിക്‌സഡ് ടീം ഇവന്റില്‍ ഇന്ത്യന്‍ സഖ്യം ആയ അങ്കിത-ധീരജ് സഖ്യത്തിന് നിരാശ. അമേരിക്കയ്ക്ക് എതിരായ വെങ്കല മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. 6-2 എന്ന സ്‌കോറിന് വിജയിച്ചാണ് അമേരിക്ക മെഡല്‍ നേടിയത്. ചരിത്രത്തില്‍ ആദ്യമായി അമ്പെയ്ത്തില്‍ മെഡല്‍ നേടാനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്.

അമേരിക്കയ്ക്ക് എതിരായ വെങ്കല മെഡല്‍ മത്സരത്തില്‍ ഇന്ത്യക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. ആദ്യ സെറ്റ് 38-37ന് പരാജയപ്പെട്ടു. രണ്ടാം സെറ്റ് 37-35നും അമേരിക്ക വിജയിച്ചു. രണ്ടാം സെറ്റില്‍ ശക്തമായി ഇന്ത്യന്‍ സഖ്യം തിരികെ വന്നു. 38-33ന് സെറ്റ് സ്വന്തമാക്കി. സ്‌കോര്‍ 2-4 എന്നായി. അവസാന സെറ്റില്‍ പക്ഷെ ഈ പ്രകടനം തുടരാന്‍ ഇന്ത്യക്ക് ആയില്ല. 6-2ന് അമേരിക്ക ജയിച്ച് മെഡല്‍ ഉറപ്പിച്ചു.

paris olympics 2024 Archery