പാരീസിൽ ഗംഭീരവും അപൂർവ്വവുമായ ഉദ്ഘാടന ചടങ്ങോടെയാണ് 2024 ഒളിംപിക്‌സിനു ഇന്നലെ തുടക്കമായത്. ചരിത്രത്തിലാദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനച്ചടങ്ങുകൾ നടത്തുന്നത്. സെൻ നദിയിലൂടെ 80 ബോട്ടുകളിലായിട്ടാണ് കായികതാരങ്ങളുടെ മാർച്ച് നടന്നത്.
ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ സംഘത്തെ ടേബിൾ ടെന്നിസ് താരം എ.ശരത് കമലും ബാഡ്മിന്റൻ താരം പി.വി.സിന്ധുവുമാണ് നയിച്ചത്. 12 വിഭാഗങ്ങളിൽ നിന്നായി 78 പേരാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ഉദ്ഘാടനത്തിനു പിന്നാലെ മത്സരങ്ങൽ ആരംഭിക്കുമ്പോൾ അത്ലറ്റുകൾ അവരുടെ മത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ്.ഇന്ന് യോഗ്യതാ മത്സരങ്ങളും മെഡൽ മത്സരങ്ങളും ഉൾക്കൊള്ളുന്ന 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിൽ ആദ്യ മെഡലുകൾ ഉറപ്പാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.ഷൂട്ടിംഗിൽ വലിയ ശ്രദ്ധയുണ്ടാകുമെങ്കിലും,ഇന്ത്യൻ അത്‌ലറ്റുകൾ മറ്റ് വിവിധ ഇനങ്ങളിലും മികട്ട നേട്ടം കൊയ്യുമെന്ന പ്രതീക്ഷയിലാണ്.ഈ വർഷത്തെ ഒളിമ്പിക്‌സിൽ ഇന്ത്യ പാരീസിൽ പുതു ചരിത്രം കുറിക്കാനൊരുങ്ങുന്നതിന്റെ തുടക്കമായ ഒന്നാം ദിവസമായ ഇന്ന് കളത്തിലിറങ്ങുന്ന മുൻനിര ഇന്ത്യൻ താരങ്ങളെ നോക്കാം.
ഇളവേനിൽ വാളറിവേൻ
ഒളിംപിക്‌സിൽ ഇന്ത്യയ്ക്ക് തങ്ങളുടെ മെഡൽ നേട്ടം തുറക്കാനുള്ള ആദ്യ അവസരമാണ് ഷൂട്ടിംഗ്.കൂടാതെ ഇളവേനിൽ വാളറിവേൻ
ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന താരങ്ങളിൽ ഒരാളായിരിക്കും. ഇളവേനിൽ വാളറിവേൻ സന്ദീപ് സിങ്, അർജുൻ ബബുത, രമിത ജിൻഡാൽ എന്നിവർക്കൊപ്പം ആദ്യം മെഡൽ റൗണ്ടിലെത്താനും പിന്നീട് പോഡിയത്തിൽ സ്ഥാനം നേടാനുമാണ് ലക്ഷ്യമിടുന്നത്.ഷൂട്ടിങ്ങിനോടുള്ള തൻ്റെ ഇഷ്ടവും ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയതായാണ് താരം പറയുന്നത്.
രോഹൻ ബൊപ്പണ്ണട
പ്രായത്തെ വെല്ലുന്ന പ്രകടനം കളത്തിൽ കാഴ്ച്ചവയ്ക്കുന്ന ഇതിഹാസ താരമാണ് രോഹൻ ബൊപ്പണ്ണ.പ്രായത്തിന്റെ തളർച്ചയോ ലക്ഷണങ്ങളോ ഒന്നും അദ്ദേഹം കാണിക്കുന്നില്ല. ഈ വർഷം ഒളിമ്പിക്സിലെ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ അത്‌ലറ്റാണ് രോഹൻ ബൊപ്പണ്ണ.പുരുഷ ഡബിൾസിൽ എൻ ശ്രീറാം ബാലാജിക്കൊപ്പമാണ് താരം ആദ്യ റൗണ്ടിലെത്തുന്നത്. ബൊപ്പണ്ണ-ബാലാജി സഖ്യം ഫ്രാൻസിൻ്റെ എഡ്വാർഡ് റോജർ-വാസലിൻ, ഫാബിയൻ റെബൗൾ എന്നിവരെയാണ് നേരിടുക.
പിആർ ശ്രീജേഷ്
ശനിയാഴ്ച നടക്കുന്ന ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം കളത്തിലിറങ്ങുമ്പോൾ പിആർ ശ്രീജേഷാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഇന്ത്യൻ ടീം ന്യൂസിലൻഡിനെയാകും ആദ്യം നോരിടുക. ഹർമപ്രീത് സിങ്ങും കൂട്ടരും ലക്ഷ്യത്തിലുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
ലക്ഷ്യ സെൻ
2024 ലെ പാരീസ് ഗെയിംസിൽ ഇന്ന് ഗോട്ടിമാലയുടെ കെവിൻ കോർഡണനുമായുള്ള ഏറ്റുമുട്ടലോടെ ഇന്ത്യയുടെ ബാഡ്മിൻ്റൺ താരമായ ലക്ഷ്യ സെന്നിൻ്റെ ഈ വർഷത്തെ ആദ്യ ഒളിംപിക്സ് മെഡൽ വേട്ട ആരംഭിക്കും.പാരീസ് ഒളിമ്പിക്‌സിൽ, ഇന്തോനേഷ്യൻ എതിരാളിയായ ജോനാഥൻ ക്രിസ്റ്റി (WR 3), കെവിൻ കോർഡൻ (WR 41), ജൂലിയൻ കരാഗി (WR 52) എന്നിവരുമായി ഗ്രൂപ്പ് എൽ-ൽ കടുത്ത പോരാട്ടമാകും സെൻ നേരിടുക.2020-ലെ ടോക്കിയോ ഒളിമ്പിക്സിൽ കോർഡൻ നാലാമതെത്തിയിരുന്നു. 2008, 2012, 2016, 2020 ഒളിമ്പിക് ഗെയിംസുകളിൽ തൻ്റെ രാജ്യത്തെ പ്രതിനിധീകരിച്ച് നാല് തവണ ഒളിമ്പ്യനായിരുന്നു ഈ 37-കാരൻ.
സാത്വിക്-ചിരാഗ്
ബാഡ്മിന്റൺ പുരുഷ ഡബിൾസിലെ ഇന്ത്യൻ സൂപ്പർ സഖ്യമാണ് സാത്വിക്-ചിരാഗ്.സാത്വിക് സായ്‌രാജ് രാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ടോക്കിയോയിൽ അവർ നേരിട്ട നിരാശയെ മറികടക്കാൻ ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ടോക്കിയോ ഒളിമ്പിക്‌സിനിടെ ഗ്രൂപ്പ് ഘട്ടത്തിൽ സാത്വിക്-ചിരാഗ് പുറത്തായിരുന്നു.ഇന്ന നടക്കുന്ന ആദ്യ മത്സരത്തിൽ ഫ്രാൻസിൻ്റെ ലൂക്കാസ് കോർവിയെയും റോണൻ ലാബറിനെയും നേരിടാനൊരുങ്ങുമ്പോൾ ലക്ഷ്യം മെഡൽ മാത്രം.