ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ; ഷൂട്ടിങ്ങിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ, പി വി സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാർട്ടറിൽ

അതേസമയം, വനിതാ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനിൽ  11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ഷൂട്ടർ ഐശ്വരി പ്രതാപിന് ഫൈനലിലേക്ക് മുന്നേറാനായില്ല.

author-image
Greeshma Rakesh
New Update
shooting

paris olympics 2024 swapnil kushale qualifies shooting medal round

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ്: പാരീസ് ഒളിംപിക്സിൽ വീണ്ടും ഇന്ത്യയ്ക്ക്  മെഡൽ പ്രതീക്ഷ.പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനിൽ ഇന്ത്യയുടെ സ്വപ്നിൽ കുസാലെ ഫൈനലിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ ഏഴാമതെത്തിയാണ് സ്വപ്നിൽ ഫൈനലിലെത്തിയത്.അതേസമയം, വനിതാ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനിൽ  11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ഷൂട്ടർ ഐശ്വരി പ്രതാപിന് ഫൈനലിലേക്ക് മുന്നേറാനായില്ല.

വനിതാ സിംഗിൾസ് ബാഡ്മിൻറണിൽ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യം സെന്നും പ്രീ ക്വാർട്ടറിലെത്തിയതാണ് ഒളിംപിക്സിലെ ഇന്ത്യയുടെ മറ്റൊരു പ്രധാന നേട്ടം. എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കൂബ്ബയെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ചാണ് സിന്ധു പ്രീ ക്വാർട്ടറിലെത്തിയത്. സ്കോർ 21-5, 21-10.

ബാഡ്മിൻറൺ പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യാ സെന്നും പ്രീ ക്വാർട്ടറിലെത്തി. ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകളിൽ മറികടന്നാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ 21-18, 21-12. ഇന്ന് രാത്രി നടക്കുന്ന മറ്റൊരു പുരുഷ സിംഗിൾസ് മത്സരത്തിൽ മലയാളി താരം എച്ച് എസ് പ്രണോയ് ജയിച്ചാൽ ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള പ്രീ ക്വാർട്ടർ പോരാട്ടം പാരീസിൽ കാണാനാകും. ഇന്ത്യൻ സമയം രാത്രി 11ന് നടക്കുന്ന മത്സരത്തിൽ വിയറ്റ്നാമിൻറെ ലെ ഡക് ഫാറ്റ്  ആണ് പ്രണോയിയുടെ എതിരാളി.

 

PV Sindhu shooting paris olympics 2024 swapnil kusale