പാരീസ് ഒളിമ്പിക്‌സ് 2024; ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ  പി.വി. സിന്ധുവിന് ബാഡ്മിന്റണിൽ വിജയത്തുടക്കം

വനിത വിഭാഗം സിംഗ്ൾസിൽ മാലദ്വീപിന്റെ ഫാത്തിമത്ത് അബ്ദുൽ റസാഖിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യയുടെ പത്താം സീഡ് താരം പരാജയപ്പെടുത്തിയത്. സ്കോർ 21-9, 21-6.

author-image
Greeshma Rakesh
New Update
pv sindhu

paris olympics 2024 pv sindhu wins in badminton

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ്: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി. സിന്ധുവിന് ബാഡ്മിന്റൺ ആദ്യ റൗണ്ടിൽ ആധികാരിക ജയം.  വനിത വിഭാഗം സിംഗ്ൾസിൽ മാലദ്വീപിന്റെ ഫാത്തിമത്ത് അബ്ദുൽ റസാഖിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യയുടെ പത്താം സീഡ് താരം പരാജയപ്പെടുത്തിയത്. സ്കോർ 21-9, 21-6.

ഒളിമ്പിക്സിലെ മൂന്നാം മെഡൽ ലക്ഷ്യമിടുന്ന സിന്ധുവിനെതിരെ ലോക 111ാം നമ്പർ താരം ഫാത്തിമത്തിന് മത്സരത്തിനിടയിൽ ഒരിക്കൽപോലും വെല്ലുവിളി ഉയർത്താനായില്ല. ആദ്യ സെറ്റ് 13 മിനിറ്റ് കൊണ്ടാണ് സിന്ധു ഫിനിഷ് ചെയ്തത്. സിന്ധു 2016 ഒളിമ്പിക്സിൽ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും നേടിയിരുന്നു. 29 മിനിറ്റുകൾ കൊണ്ടാണ് സിന്ധു എതിരാളിയെ നിലംപരിശാക്കിയത്.

ബുധനാഴ്ച നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ലോക 75ാം നമ്പർ എസ്തോണിയയുടെ ക്രിസ്റ്റിൻ കൂബയാണ് എതിരാളി. മലയാളി താരം എച്ച്.എസ്. പ്രണോയിയും പുരുഷ ബാഡ്മിൻറണിൽ ഞായാറാഴ്ച ആദ്യ റൗണ്ട് മത്സരത്തിനിറങ്ങുന്നുണ്ട്. 13 ഗ്രൂപ്പുകളിൽനിന്നും ജേതാക്കൾ മാത്രമാണ് പുരുഷ, വനിത സിംഗിൾസിന്റെ അടുത്ത ഘട്ടത്തിലെത്തുക.

സമീപകാലത്ത് വലിയ പോരാട്ടങ്ങളിൽ കാര്യമായി തിളങ്ങിയില്ലെന്ന ക്ഷീണം പാരിസിൽ തീർക്കുകയാണ് പി.വി. സിന്ധുവിന്റെ ലക്ഷ്യം. 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ ജേതാവായ സിന്ധു ഏറ്റവും കരുത്തർ മാറ്റുരക്കുന്ന വനിത സിംഗിൾസിൽ വലിയ വിജയം കുറിക്കാൻ നന്നായി പാടുപെടണം.

 

india PV Sindhu paris olympics 2024