ഇന്ത്യൻ പതാകയേന്താൻ സിന്ധുവും ശരത് കമലും; പാരിസ് ഒളിമ്പിക്സിന് സജ്ജമായി ഇന്ത്യ

ബോക്സർ മേരികോം പിന്മാറിയതോടെയാണ് നാരം​ഗ് ചുമതലയേറ്റെടുത്തത്.ഒളിമ്പിക് അസോസിയേഷൻ പ്രസി‍ഡ‍ന്റ് പിടി ഉഷയാണ് ഇക്കാര്യം അറിയിച്ചത്.

author-image
Greeshma Rakesh
New Update
paries olympics 2024

Sharath Kamal , Gagan Narang and PV Sindhu

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ബാഡിമിന്റൺ താരം പിവി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും ഇന്ത്യൻ പതാകയേന്തും.ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെ‍ഡൽ ജേതാവും ഷൂട്ടറുമായ ​ഗ​ഗൻ നാരം​ഗാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത് (ഷെഫ് ഡെ മിഷൻ).ബോക്സർ മേരികോം പിന്മാറിയതോടെയാണ് നാരം​ഗ് ചുമതലയേറ്റെടുത്തത്.ഒളിമ്പിക് അസോസിയേഷൻ പ്രസി‍ഡ‍ന്റ് പിടി ഉഷയാണ് ഇക്കാര്യം അറിയിച്ചത്.

ഉദ്ഘാടന ചടങ്ങിലാകും ഒളിമ്പ്യൻ സിന്ധു ഇന്ത്യൻ പതാകയേന്തുക. കൂടെ ടേബിൾ ടെന്നീസ് താരം ശരത് കമലുമുണ്ടാകും.​ഗ​ഗൻ നാരം​ഗിനാണ് അത്ലറ്റുകളുടെ പൂർണ ഉത്തരവാദിത്തം. വ്യക്തി​ഗത അസൗകര്യങ്ങളെ തുടർന്നാണ് ഈ വർഷം ഏപ്രിലിൽ ഷെഫ് ഡെ മിഷൻ സ്ഥാനം മേരികോം രാജിവയ്‌ക്കുന്നത്. ഇന്ത്യക്കായി അത്ലറ്റുകൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പിടി ഉഷ പറഞ്ഞു. ജൂലായി 26നാണ് ഒളിമ്പിക്സിന് തുടക്കമാകുന്നത്.

 

PV Sindhu paris olympics 2024 Gagan Narang Sharath Kamal