ഒളിമ്പിക്സ് ജാവലിനിൽ ഇന്ത്യക്ക് വെള്ളി, സീസണിലെ മികച്ച പ്രകടനവുമായി നീരജ്; സ്വർണം പാകിസ്താന്റെ അർഷദിന്

രണ്ടാം ശ്രമത്തിൽ 89.45 ​ദൂരം താണ്ടിയാണ് നീരജ് സീസണിലെ ബെസ്റ്റ് കുറിച്ചത്. പാകിസ്താൻ താരം അർഷദ് നദീമാണ് ഇതേ വിഭാ​ഗത്തിൽ ഒളിമ്പിക്സ് റെക്കോ‍ർഡോടെ സ്വർണം നേടിയത്. ഗ്രേനേഡ താരത്തിനാണ് വെങ്കലം.

author-image
Greeshma Rakesh
New Update
neeraj chopra

Paris Olympics: Arshad Nadeem dethoned Neeraj Chopra to win men's Olympic gold

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്‌ക്ക് വെള്ളി. രണ്ടാം ശ്രമത്തിൽ സീസണിലെ മികച്ച ദൂരം താണ്ടിയാണ് താരം തുടരെ രണ്ടാം ഒളിമ്പിക്സിലും മെഡ‍ൽ സ്വന്തമാക്കിയത്.

രണ്ടാം ശ്രമത്തിൽ 89.45 ​ദൂരം താണ്ടിയാണ് നീരജ് സീസണിലെ ബെസ്റ്റ് കുറിച്ചത്. പാകിസ്താൻ താരം അർഷദ് നദീമാണ് ഇതേ വിഭാ​ഗത്തിൽ ഒളിമ്പിക്സ് റെക്കോ‍ർഡോടെ സ്വർണം നേടിയത്. ഗ്രേനേഡ താരത്തിനാണ് വെങ്കലം.88.54 ദൂരം താണ്ടിയാണ് ആൻഡേഴ്സൺ പീറ്റേഴ്സ് മെഡൽ നേടിയത്.

താരവും രണ്ടാമത്തെ ശ്രമത്തിലാണ് 92.97 മീറ്റർ താണ്ടി ചരിത്ര സ്വർണമണിഞ്ഞത്. 16 വർഷത്തിന് ശേഷമാണ് ഒളിമ്പിക്സ് റെക്കോർഡ് തകർക്കപ്പെടുന്നത്. നോർവരെ താരം 2008 ബീജിംഗ് ഒളിമ്പിക്സിൽ  ആൻഡ്രിയാസ് തോർഡ്കിൽസൺ കുറിച്ച 90.57 മീറ്റർ ദൂരമെന്ന റെക്കോർഡാണ് പഴങ്കഥയായത്. നീരജിന്റെ അഞ്ച് ത്രോകളാണ് ഫൗളായത്. അർഷദിന്റെ ആദ്യ ത്രോയും ഫൗളായിരുന്നു. അവസാന ത്രോയിലും നദീമിന് 91.45 മീറ്റർ കണ്ടെത്താനായി.

 

neeraj chopra javelin throw paris olympics 2024 Arshad Nadeem